SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.53 AM IST

ഇന്ന് അന്താരാഷ്ട്ര യുവജന ദിനം: ലെറ്റ് ജെൻസി കുക്ക്

READ ENGLISH VERSION
youth

ന്യൂഡൽഹി: ഇന്ന് അന്താരാഷ്ട്ര യുവജന ദിനം. ജെൻസികളും ജെൻ ആൽഫയും ഉൾപ്പെടെയുള്ളവരാണ് ഇനി ലോകം നയിക്കുക. ലെറ്റ് ദെം കുക്ക് (മിടുക്കുള്ള കാര്യം ചെയ്യാൻ അവരെ അനുവദിക്കുക) എന്ന ജെൻസി വാക്കാണ് ഇത്തവണ പറയാനുള്ളത്.

യുവതയുടെ ജീവിതം വിവിധ രാജ്യങ്ങളിൽ വ്യത്യസ്‌തമായാണ് രൂപപ്പെടുന്നത്. എന്നാൽ ആഗ്രഹങ്ങൾ സമാനം. അന്തസ്, അവസരം, മാന്യമായ ജോലി, നിലവാരമുള്ള വിദ്യാഭ്യാസം, സുസ്ഥിര ഭാവി എന്നിവയാണ് യുവജനത തേടുന്നത്. അതിനാൽ 'വ്യത്യസ്‌ത സന്ദർഭങ്ങൾ, പൊതുവായ അഭിലാഷങ്ങൾ" എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര യുവജന ദിനത്തിന്റെ തീം.

സങ്കുചിത കാഴ്ചപ്പാടുകളെ തള്ളുന്നവരാണ് ജെൻസികൾ. ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹ മാദ്ധ്യമ പ്ളാറ്റ്ഫോമുകളിലാണ് ഭൂരിഭാഗത്തിന്റെയും സാന്നിദ്ധ്യം. ഡിജിറ്റൽ സ്വഭാവങ്ങളാൽ രൂപപ്പെടുത്തിയ കൂട്ടം. സമൂഹത്തിലെ തിരുത്തൽ ശക്തിയും ഇപ്പോൾ അവരാണ്. അസാമിലെ വെള്ളപ്പൊക്കത്തിൽ സന്നദ്ധപ്രവ‌ർത്തനങ്ങളുമായി ജെൻസികൾ മുന്നിട്ടിറങ്ങിയത് ശ്രദ്ധേയം.

യുവജനത 130 കോടി

1.ലോകമാകെ യുവജനത 130 കോടിയിലധികം

2. ഇന്ത്യയിൽ ജനസംഖ്യയിലെ 65 ശതമാനവും 35 വയസിന് താഴെയുള്ളവർ

3. 2029ലെ പൊതുതിരഞ്ഞെടുപ്പിൽ നിർണായക ശക്തി.

4. യുവാക്കളുടെ സമഗ്രവികസനത്തിനായുള്ള കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോം- മേരാ യുവ് ഭാരത്

സംഘാടക‌ർ, നവീനാശയമുള്ളവർ എന്ന നിലകളിൽ യുവാക്കൾ ലോകത്തിന് വഴികാട്ടികളാണ്. കൂടുതൽ മുന്നോട്ടുപോകാൻ കൂടുതൽ കഴിവുകൾ അവർ ആർജ്ജിക്കേണ്ടതുണ്ട്. വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ്,ഡിജിറ്റൽ സാക്ഷരത എന്നിവയിൽ പ്രാവീണ്യം നേടേണ്ടതുണ്ട് -അന്റോണിയോ ഗുട്ടെറസ്, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOUTH, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360