
ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധം നടക്കുന്ന ജാർഖണ്ഡിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശനം നടത്താത്തത് എന്തു കൊണ്ടെന്ന് സഹോദരി പ്രിയങ്കാ ഗാന്ധിയോട് എൻ.ഡി.എ എം.പിമാരുടെ ചോദ്യം. പാർലമെന്റിൽ ഇന്നലെ രാവിലെ ഇരുപക്ഷം എംപിമാരും ധർണ നടത്തുന്നതിനിടെയായിരുന്നു സംഭവം.
പ്രതിപക്ഷ പ്രതിഷേധം കഴിഞ്ഞ് പ്രിയങ്ക മുന്നോട്ടു നീങ്ങുമ്പോഴാണ് ചില എൻ.ഡി.എ എംപിമാർ രാഹുലിന്റെ കാര്യം പ്രിയങ്കയോട് ചോദിച്ചത്. രാഹുൽ ഗാന്ധി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ കണ്ടിരുന്നുവെന്ന് പ്രിയങ്ക മറുപടി നൽകി. ഭരണകക്ഷി എംപിമാർ പ്രതിഷേധം നടത്തുന്നത് ആദ്യമായി കാണുകയാണെന്നും പ്രിയങ്ക പറഞ്ഞു..ഡൽഹിയിൽ പ്രതിഷേധക്കാർക്കു നേരെ വെടിയുതിർത്തതും അയോദ്ധ്യയിലെ സംഭാവനക്കൊള്ളയുമാണ് ഇപ്പോഴത്തെ വിഷയമെന്ന് കോൺഗ്രസ് പ്രസിഡൻ്റ് മല്ലാകാർജ്ജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |