
ചെന്നൈ: സി.പി.ഐ, സി.പി.എം നേതാക്കളുടെയും അണികളുടെയും വിവരങ്ങൾ രഹസ്യമായി ശേഖരിക്കാൻ ഉത്തരവിട്ട തഹസിൽദാർക്ക് സസ്‌പെൻഷൻ.തമിഴ്നാട് ഡിണ്ടിഗൽ ജില്ലയിലെ ഗുജിലിയാംപാറ തഹസിൽദാർ എം. അയ്യാസ്വാമിയെയാണ് സർക്കാർ സസ്‌പെൻഡ് ചെയ്തത്. ചോദ്യം ചെയ്യലിനായി ചെന്നൈയിലെ റവന്യൂ അഡ്മിനിസ്‌ട്രേഷൻ കമ്മിഷണർക്ക് മുന്നിൽ ഹാജരാകാനും നിർദ്ദേശിച്ചു.
താലൂക്കിലെ ഓരോ റവന്യൂ വില്ലേജിലുമുള്ള സി.പി.ഐ, സി.പി.എം നേതാക്കൾ ആരൊക്കെ, പ്രവർത്തകർ എത്ര പേരുണ്ട് തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട്
നൽകാനായിരുന്നു കഴിഞ്ഞ ദിവസത്തെ ഉത്തരവ്.. അന്ന് വൈകിട്ട് തന്നെ വിവരങ്ങൾ നൽകാത്ത പക്ഷം നടപടിയുണ്ടാകുമെന്നും അസിസ്റ്റന്റുമാർക്കും റവന്യൂ ഇൻസ്‌പെക്ടർമാർക്കും നിർദ്ദേശം നൽകി. എന്ത് സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് വ്യക്തമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം പ്രതികരിച്ചു. വിഷയത്തിൽ തമിഴ്നാട് ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തരവ് പിൻവലിക്കുന്നതായി ദിണ്ടിഗൽ കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |