ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ 165 റൺസിന്റെ മികച്ച വിജയം നേടി. 372 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 206 റൺസിന് പുറത്തായി. ഇതോടെ രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി.
ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ഇടംകയ്യൻ സ്പിന്നറായ മാനവ് സുതാറിന്റെ പ്രകടനമാണ്. രണ്ടാം ഇന്നിംഗ്സിൽ 55 റൺസ് വഴങ്ങി ആറ് വിക്കറ്റുകളാണ് സുതാർ വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണിത്. ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റുകളും സുതാർ നേടിയിരുന്നു. ഇതോടെ ആകെ പത്ത് വിക്കറ്റുകളാണ് താരം ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ സ്വന്തമാക്കിയത്.
രവീന്ദ്ര ജഡേജയും ബൗളിംഗിൽ മികച്ച പ്രകനമാണ് കാഴ്ചവച്ചത്. രണ്ടാം ഇന്നിംഗ്സിൽ 16 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്സിൽ താരം നാല് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 462 റൺസ് നേടിയപ്പോൾ ശ്രീലങ്ക 284 റൺസിന് പുറത്താകുകയായിരിന്നു. ഇതോടെ ഇന്ത്യയ്ക്ക് 178 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 193 റൺസിന് പുറത്തായതോടെ ശ്രീലങ്കയ്ക്ക് 372 റൺസിന്റെ വിജയലക്ഷ്യമാണ് ഉണ്ടായിരുന്നത്. നാലാം ദിനം അവസാനിക്കുമ്പോൾ ശ്രീലങ്ക 84/4 എന്ന നിലയിലായിരുന്നു. അഞ്ചാം ദിനത്തിൽ ധനഞ്ജയ ഡി സിൽവയും സോണൽ ദിനുഷയും ചേർന്ന് ശ്രീലങ്കയുടെ പ്രതീക്ഷകൾക്ക് കരുത്തേകി. ഇരുവരും അർദ്ധസെഞ്ച്വറികൾ നേടിയെങ്കിലും ഇന്ത്യൻ സ്പിന്നർമാർമാരുടെ വിക്കറ്റ് വേട്ടയിൽ ആതിഥേയർ അടിപതറുകയായിരുന്നു.
സോണൽ ദിനുഷ 84 റൺസെടുത്ത് പുറത്തായതോടെ ശ്രീലങ്കയുടെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണുണ്ടായത്. പിന്നാലെ പ്രഭാത് ജയസൂര്യയെയും സുതാർ പുറത്താക്കി. ഇതോടെ ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 199റൺസ് എന്ന നിലയിലേക്കെത്തുകയായിരുന്നു.
ഇന്ത്യ – 462 & 193
ശ്രീലങ്ക – 284 & 206
ഇന്ത്യ 165 റൺസിന് വിജയിച്ചു.
India secured a 165-run victory over Sri Lanka in the first Test, taking a lead in the two-match series. Sri Lanka, chasing 372, were dismissed for 206. Left-arm spinner Manav Suthar was instrumental, claiming a match haul of ten wickets, including six for 55 in the second innings, his maiden Test five-for.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |