SignIn
Kerala Kaumudi Online
Sunday, 30 August 2026 4.40 PM IST

തടവുകാർക്ക് രാവിലെ ജയിലിനുപുറത്തുപോയി ജോലിചെയ്യാം, വൈകിട്ട് തിരിച്ചെത്തിയാൽ മതി; നടപ്പാക്കുന്നത് പുത്തൻ പദ്ധതി

jail
പ്രതീകാത്മക ചിത്രം

റാഞ്ചി: സാധാരണക്കാരെപ്പോലെ രാവിലെ പുറത്തുപാേയി ജോലിചെയ്ത് വൈകുന്നേരം തിരിച്ചെത്താൻ തടവുകാർക്ക് അവസരമൊരുങ്ങുന്നു. ജയിൽ പരിഷ്കാരങ്ങളുടെ ഭാഗമായി ജാർഖണ്ഡ് സർക്കാരാണ് പുതിയരീതി നടപ്പാക്കുന്നത്. ടൈംസ് ഒഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്.

രാവിലെ ആറുമണിയോടെയാണ് തടവുകാരെ ജോലിക്കായി പുറത്തുപോകാൻ അനുവദിക്കുന്നത്. പന്ത്രണ്ട് മണിക്കൂറോളം ജോലിചെയ്ത ശേഷം നിശ്ചിത സമയത്തിനകം തിരിച്ചെത്തണം. തൊഴിലിലൂടെ ലഭിക്കുന്ന വരുമാനം തടവുകാർക്കുള്ളതാണ്. കുടുംബത്തിനുവേണ്ടി വരുമാനവും സമ്പാദ്യവും കണ്ടെത്താൻ തടവുകാരെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജയിലിൽ ജോലിചെയ്യുന്നതിന് തടവുകാർക്ക് കൂലി ലഭിക്കുന്നുണ്ടെങ്കിലും അത് തീരെ കുറവാണ്. മികച്ച സമ്പാദ്യം സ്വന്തമാക്കുന്നതിലൂടെ ജയിൽ മോചിതരായശേഷം സമൂഹവുമായി ഇഴുകിച്ചേർന്ന് ജീവിക്കാൻ തടവുകാർക്കാകും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

എല്ലാ തടവുകാർക്കും പുറത്തുപോയി ജോലിചെയ്യാൻ അവസരം ലഭിക്കില്ല. തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് മാത്രമായിരിക്കും അവസരം. ജയിൽ നിയമങ്ങൾ പാലിക്കുന്ന, നല്ല പെരുമാറ്റമുള്ള തടവുകാരെ ഇതിനായി കണ്ടെത്തും. റാഞ്ചിയിലെ ബിർസ മുണ്ട, ഹസാരി ബാഗിലെ ജയ്‌പ്രകാശ് നാരായൻ,ഘാഗിദി,ദുംക എന്നീ നാല് സെൻട്രൽ ജലിലുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.


പുതിയ പദ്ധതിക്കുള്ള അനുമതി സർക്കാർ ഉടൻ നൽകുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്ന ജയിലുകൾ മിക്കതും നഗരത്തിനുള്ളിലായതിനാൽ തടവുകാർക്ക് ജോലിലഭിക്കാൻ പ്രയാസമുണ്ടാകില്ല എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. എന്നാൽ ഏതുതരത്തിലുളള ജോലി തിരഞ്ഞെടുക്കാനാണ് തടവുകാർക്ക് അവസരം നൽകുന്നതെന്ന് വ്യക്തമല്ല.

English Summary

Jharkhand is implementing new jail reforms allowing selected prisoners to work outside daily for about 12 hours. This initiative, reported by Times of India, aims to help inmates earn income for their families and accumulate savings for social reintegration post-release. Only well-behaved prisoners will be eligible, with the scheme initially launching in four central jails.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRISONERS WORK OUTSIDE JAIL, PRISON NEW SCHEME, KERALA JAIL REFORM, INMATE EMPLOYMENT SCHEME, JAIL PAROLE WORK SCHEME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360