
അവസാന ട്വന്റി-20 ഇന്ന് രാത്രി 7 മുതൽ
ബ്രിസ്റ്റോൾ : ഇംഗ്ളണ്ട് പര്യടനത്തിലെ നാലാം ട്വന്റി-20യിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തോൽവി. കഴിഞ്ഞരാത്രി ബ്രിസ്റ്റോളിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു തോൽവി. ഇതോടെ അഞ്ചുമത്സരപരമ്പരയിൽ 3-0ത്തിന് ഇംഗ്ളണ്ട് മുന്നിലെത്തി. ഒരു കളി മഴമൂലം ഉപേക്ഷിച്ചിരുന്നു.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗിനിറങ്ങി നിശ്ചിത 20 ഓവറിൽ 158/7 എന്ന സ്കോർ ഉയർത്തി.വൈഭവ് സൂര്യവംശിതന്നെ ഓപ്പണറായി തുടർന്നപ്പോൾ സഞ്ജു ഈ കളിയിലും ഒഴിവാക്കപ്പെട്ടു.വൈഭവ് (15), അഭിഷേക് ശർമ്മ(16),ഇഷാൻ കിഷൻ (4) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ 49 പന്തുകളിൽ 80 റൺസ് നേടി പുറത്താകാതെ നിന്ന നായകൻ ശ്രേയസ് അയ്യരാണ് ഇന്ത്യയെ ഈ സ്കോറിലെത്തിച്ചത്. ശിവം ദുബെ 22 റൺസ് നേടി. മറുപടിക്കിറങ്ങിയ ആതിഥേയർ 13.5 ഓവറിൽ ഒറ്റവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഇംഗ്ളണ്ടിലെത്തും മുമ്പ് അയർലാൻഡിൽ ചെന്ന് രണ്ട് ട്വന്റി-20കൾ ഇന്ത്യ തോറ്റിരുന്നു. 2019ന് ശേഷം ആദ്യമായാണ് ഇന്ത്യ തുടർച്ചയായി രണ്ട് ട്വന്റി-20 പരമ്പരകൾ തോൽക്കുന്നത്. ഇംഗ്ളണ്ട് ഇന്ത്യയെ ആദ്യമായാണ് ട്വന്റി-20 പരമ്പരയിൽ തോൽപ്പിക്കുന്നത്. അവസാനമത്സരം ഇന്ന് സതാംപ്ടണിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |