SignIn
Kerala Kaumudi Online
Saturday, 22 August 2026 3.30 AM IST

ക്യൂബൻ ഇന്റർനാഷണൽ മാസ്റ്ററെ വീഴ്ത്തി അമൻ ലാൽ

chess

തിരുവനന്തപുരം : പ്രീമിയർ ചെസ് അക്കാദമി സൗജന്യമായി സംഘടിപ്പിക്കുന്ന ഫിഡെ റേറ്റഡ് ടൂർണമെന്റിൽ ക്യൂബൻ ഇന്റർനാഷണൽ മാസ്റ്ററെ തോൽപ്പിച്ച് യുവ മലയാളി താരം അമൻലാൽ. നാലാം റൗണ്ടിലാണ് ക്യൂബൻ താരം ഹോർഹെ മാർക്കോസിനെയാണ് അമൻലാൽ തോൽപ്പിച്ചത്. പ്രീമിയർ ചെസ് അക്കാദമി സി.ഇ.ഒ രഞ്ജിത്ത് ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് തലസ്ഥാന നഗരിയിൽ എൻട്രി ഫീസോ ക്യാഷ് പ്രൈസോ ഇല്ലാതെ മത്സര പരിചയത്തിനും റേറ്റിംഗ് പോയിന്റുകൾക്കും പ്രാധാന്യം നൽകുന്ന രീതിയിൽ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. മലയാളി താരങ്ങൾക്ക് റേറ്റിംഗ് ടൂർണമെന്റുകൾ കളിക്കാൻ വലിയ തുക ചെലവഴിച്ച് വിദേശരാജ്യങ്ങളിലേക്ക് പോകേണ്ടിവരുന്ന അവസ്ഥ പരിഹരിക്കാനാണ് പ്രീമിയർ ചെസ് അക്കാദമി മുന്നിട്ടിറങ്ങിയത്. റഷ്യയിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്റർ പീറ്റർ കിരിയാക്കോവ് ഉൾപ്പടെയുള്ള പ്രമുഖ താരങ്ങൾ ക്ളാസിക്, റാപ്പിഡ്,ബ്ളിറ്റ്സ് ഫോർമാറ്റുകളിൽ നടക്കുന്ന ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360