
ന്യൂഡൽഹി : ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും കോച്ച് പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രിയും. 16-21ന് ആദ്യ ഗെയിം കൈവിട്ടശേഷം 21-15, 21-13 എന്ന സ്കോറിന് പൊരുതി ജയിക്കുകയായിരുന്നു. ഇന്ന് ടോപ് സീഡുകളായ ചൈനയുടെ ലിയു ഷെംഗ്ഷു- നിംഗ് ടാൻ സഖ്യത്തോട് സെമിയിൽ തോറ്റാലും ഇന്ത്യൻ സഖ്യത്തിന് വെങ്കലം ലഭിക്കും.
2011ൽ ജ്വാല ഗുട്ട - അശ്വിനി പൊന്നപ്പ സഖ്യത്തിന്റെ വെങ്കലത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ താരങ്ങൾ ഡബിൾസിൽ മെഡലിലെത്തുന്നത്. 2023ൽ എച്ച്.എസ് പ്രണോയ്‌ക്ക് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ മെഡലിലെത്തുന്ന ആദ്യ മലയാളിയാണ് കണ്ണൂരുകാരിയും ഇത്തവണത്തെ അർജുന അവാർഡ് ജേതാവുമായ ട്രീസ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |