SignIn
Kerala Kaumudi Online
Saturday, 29 August 2026 2.24 AM IST

ചാമ്പ്യൻസ് ലീഗ് : പി.എസ്.ജിക്ക് പ്രാഥമിക റൗണ്ടിൽ കടുത്ത എതിരാളികൾ

ucl

റാബത്ത് : യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബാളിന്റെ അടുത്ത സീസൺ മത്സരക്രമമായി. കഴിഞ്ഞ രണ്ട് സീസണുകളിലും ജേതാക്കളായ ഫ്രഞ്ച് ക്ളബ് പി.എസ്.ജിക്ക് ഇക്കുറി പ്രാഥമികറൗണ്ടിൽ കടുത്ത എതിരാളികളെ നേരിടേണ്ടിവരും. ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി, ആസ്റ്റൺ വില്ല എന്നീ വമ്പൻ ടീമുകളാണ് ആദ്യറൗണ്ടിൽ പി.എസ്.ജിക്ക് എതിരാളികളായെത്തുന്നത്. നിലവിലെ റണ്ണേഴ്സ് അപ്പായ ആഴ്‌സനലിന് റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്, ബൊറൂഷ്യ ഡോർട്ട്മുണ്ട്, നാപ്പോളി എന്നീ കരുത്തർക്കെതിരെയാണ് മത്സരം. ഓരോ ടീമിനും പ്രാഥമിക റൗണ്ടിൽ എട്ട് മത്സരങ്ങളാണുള്ളത്.

മുൻ ചാമ്പ്യന്മാരായ ഇംഗ്ളീഷ് ക്ളബ് ലിവർപൂളിന് അത്‌ലറ്റിക്കോ മാഡ്രിഡ്, ഇന്റർമിലാൻ ടീമുകളും ബയേൺ മ്യൂണിക്കിന് മാഞ്ചെസ്റ്റർ യുണൈറ്റഡും എതിരാളിയായുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ബയേണിന് പുറമെ അത്‌ലറ്റിക്കോ മാഡ്രിഡ്, ലെയ്പ്‌സിഗ്, എ.എസ്. റോമ എന്നീ ടീമുകളും എതിരാളികളായുണ്ട്. മാഞ്ചെസ്റ്റർ സിറ്റിക്ക് ബാഴ്‌സലോണ, പി.എസ്.ജി, നാപ്പോളി എന്നിവയാണ് പ്രധാന എതിരാളികൾ. റയൽ മാഡ്രിഡിന് ആഴ്‌സനൽ മാത്രമാണ് വലിയ എതിരാളിയായുള്ളത്.

ചാമ്പ്യൻസ് ലീഗ് ഫോർമാറ്റ്

പ്രാഥമിക റൗണ്ടിൽ മത്സരിക്കുന്നത് 36 ടീമുകൾ. ഒരു ടീമിന് തിരഞ്ഞെടുക്കപ്പെടുന്ന എട്ട് എതിരാളികളുമായി ഓരോ മത്സരം.

പോയിന്റ് നിലയിൽ മുന്നിലെത്തുന്ന എട്ടു ടീമുകൾ നേരിട്ട് പ്രീ ക്വാർട്ടറിലേക്ക്. 9 മുതൽ 24വരെ സ്ഥാനങ്ങളിലെത്തുന്ന 16 ടീമുകൾ പ്രിലിമിനറി നോക്കൗട്ട് റൗണ്ടിൽ ഏറ്റുമുട്ടി അതിൽ ജയിക്കുന്ന എട്ടു ടീമുകളും പ്രീ ക്വാർട്ടറിലെത്തും.


പ്രാഥമിക റൗണ്ടിൽ 25 മുതൽ 36 വരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകളും പ്രിലിമിനറി നോക്കൗട്ട് റൗണ്ടിൽ തോൽക്കുന്ന ടീമുകളും പുറത്താകും.


പ്രീ ക്വാർട്ടർ മുതൽ മുൻരീതിയിൽ ഹോം ആൻഡ് എവേ രീതിയിൽ നോക്കൗട്ട് മത്സരങ്ങൾ നടക്കും. എട്ടുടീമുകൾ ക്വാർട്ടറിൽ, നാലുടീമുകൾ സെമിയിൽ, രണ്ടുടീമുകൾ ഫൈനലിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360