മുംബയ്: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ജപ്പാനിലെ ഐച്ചിനഗോയയിൽ ക്രിക്കറ്റിനായി ഒരുക്കിയ സൗകര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ. ക്രിക്കറ്റ് താരങ്ങൾക്കുള്ള സൗകര്യങ്ങളിലും ക്രമീകരണങ്ങളിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും ബിസിസിഐയും തൃപ്തരല്ലെന്നാണ് റിപ്പോർട്ടുകൾ.
സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ബിസിസിഐയുടെ നിരീക്ഷകനെ ജപ്പാനിലേക്ക് അയച്ചേക്കും. ക്രിക്കറ്റ് താരങ്ങൾക്ക് ഒരുക്കിയ ഡ്രസിംഗ് റൂമുകൾ ടെന്റുകളിലാണെന്നും ഇവിടെ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് ശുചിമുറികളെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ജപ്പാൻ ഒളിമ്പിക്സ് അധികൃതരെ ബി.സി.സി.ഐ അറിയിച്ചു. ഹോട്ടൽ മുറികൾ വളരെ ചെറുതാണെന്നതും ആശങ്കയ്ക്ക് കാരണമായി.
സൗകര്യങ്ങൾ തൃപ്തികരമല്ലെങ്കിൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ബി ടീമിനെ ഇറക്കിയേക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ സൗകര്യങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ശരിയാണെങ്കിലും ഇന്ത്യ ബി ടീമിനെ ഏഷ്യൻ ഗെയിംസിന് അയയ്ക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
2023ൽ ചൈനയിലെ ഹാങ്‌ചോയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പുരുഷ ക്രിക്കറ്റിൽ സ്വർണം നേടിയിരുന്നു. ഫൈനൽ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടപ്പോൾ മികച്ച റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് അഫ്‌ഗാനിസ്ഥാനെ മറികടന്ന് ഇന്ത്യ ജേതാക്കളായത്. ഇത്തവണയും ശക്തമായ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രേയസ് അയ്യരാണ് പുരുഷ ടീമിന്റെ നായകൻ. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് തുടങ്ങിയ താരങ്ങളും ടീമിലുണ്ട്.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ട്വന്റി-20 ടീം
ശ്രേയസ് അയ്യർ (ക്യാപ്‌ടൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ്മ (വൈസ് ക്യാപ്‌ടൻ), അക്‌സർ പട്ടേൽ, വാഷിംഗ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി, ജസ്പ്രീത് ബുംറ.
വനിതാ വിഭാഗത്തിലും ശക്തമായ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഹർമൻപ്രീത് കൗറാണ് നായിക. സ്മൃതി മന്ദാന, ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ തുടങ്ങിയ സീനിയർ താരങ്ങൾ ടീമിലുണ്ട്.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ട്വന്റി-20 ടീം
ഹർമൻപ്രീത് കൗർ (ക്യാപ്‌ടൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്‌ടൻ), ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ജി. കമലിനി (വിക്കറ്റ് കീപ്പർ), ഭാരതി ഫുൽമാലി, ശ്രീ ചരാണി, രേണുക താക്കൂർ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, രാധ യാദവ്, നന്ദിനി ശർമ്മ.
The BCCI has expressed significant concern over substandard cricket facilities for the upcoming Asian Games in Aichi-Nagoya, Japan. Reports highlight issues with tented dressing rooms, distant restrooms, and small hotel accommodations. Despite these concerns, BCCI confirmed India will send strong men's and women's teams, not a 'B' squad, reaffirming commitment to the event where India previously secured gold.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |