
തിരുവനന്തപുരം : ഈ ഓണത്തിന് പൂരം കാര്യവട്ടത്താണ്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ആരവങ്ങൾക്ക് ആവേശം കൂട്ടാൻ ഇന്ന് സാക്ഷാൽ ക്രിസ് ഗെയ്ൽ കൂടി എത്തുകയാണ്. തന്റെ സഹ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ളൂ ടൈഗേഴ്സ് ടീമിന്റെ കളി കാണാനാണ് ഗെയ്ൽ എത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് കൊച്ചിയും തൃശൂർ ടൈറ്റാൻസും തമ്മിലുള്ള മത്സരം.
ഇന്ന് രാവിലെ എട്ടരയോടെ ഗെയ്ൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ബ്ളൂ ടൈഗേഴ്സ് ടീമുടമ സുബാഷ് മുനുവൽ അടക്കമുള്ളവർ ചേർന്ന് സൂപ്പർ താരത്തെ സ്വീകരിക്കും. രാവിലെ 11ന് ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ പത്രസമ്മേളനത്തിന് ശേഷം ഗെയ്ൽ കാര്യവട്ടം ഗ്രീൻഫീൽഡിലേക്ക് തിരിക്കും. ഉച്ചയ്ക്ക് ശേഷം 2.30നാണ് കൊച്ചിയും തൃശൂരും തമ്മിലുള്ള മത്സരം തുടങ്ങുന്നത്. ഈ മത്സരത്തിന് മുന്നോടിയായും ഇടവേളയിലും ഗെയ്‌ൽ ആരാധകരെ തൃസിപ്പിക്കാൻ ഇറങ്ങും.
ഗെയ്‌ലിനെ കാണാനും മത്സരം കാണാനും ഗ്രീൻഫീൽഡിൽ പ്രവേശനം സൗജന്യമാണ്. എന്നാൽ അന്താരാഷ്ട്ര സുരക്ഷാ ചട്ടങ്ങൾ അനുസരിച്ച് പ്ലാസ്റ്റിക് കുപ്പികൾ, വെള്ളം, ആഹാര പദാർത്ഥങ്ങൾ, പടക്കങ്ങൾ, സിഗരറ്റ്, ലൈറ്റർ, തീപ്പെട്ടികൾ, ലഹരി പദാർത്ഥങ്ങൾ,ബാഗ്, കുട, ഹെൽമറ്റ്, കാമറ എന്നിവ സ്റ്റേഡിയത്തിനുള്ളിൽ അനുവദിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |