
കയ്റോ: ഹമാസിന്റ സ്ഥിരം മേധാവിയായി (പൊളിറ്റിക്കൽ ബ്യൂറോ ചെയർമാൻ) മുതിർന്ന നേതാവ് ഖാലിൽ അൽ ഹയ്യയെ തിരഞ്ഞെടുത്തു. മുൻ മേധാവി യഹ്യാ സിൻവാർ 2024 ഒക്ടോബറിൽ കൊല്ലപ്പെട്ട ശേഷം ഇപ്പോഴാണ് ഹമാസിന്റെ മേധാവിയെ തിരഞ്ഞെടുത്തത്. ഹയ്യ അടക്കം മുതിർന്ന നേതാക്കൾ ഉൾപ്പെട്ട ഇടക്കാല സമിതിയാണ് ഇതുവരെ ഹമാസിന്റെ നീക്കങ്ങൾ നിയന്ത്രിച്ചിരുന്നത്. സമാധാന ചർച്ചകളിൽ ഹമാസിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ഹയ്യ, ഇസ്രയേലിന്റെ ഹിറ്റ് ലിസ്റ്റിലെ പ്രധാനിയാണ്. നിരവധി വധശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടു. ഹയ്യയുടെ ഏഴു മക്കളിൽ നാല് പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |