SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.38 PM IST

മാഫിയാ തലവൻ എൽ മായോയ്ക്ക് ജീവപര്യന്തം

d

വാഷിംഗ്ടൺ: കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് മാഫിയ സംഘമായ സിനലോവ കാർട്ടലിന്റെ സഹസ്ഥാപകൻ ' എൽ മായോ" എന്നറിയപ്പെടുന്ന ഇസ്‌മായേൽ സാംബാഡയ്ക്ക് (76) ജീവപര്യന്തം ശിക്ഷ വിധിച്ച് യു.എസ് കോടതി. പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് കിലോഗ്രാം കൊക്കെയ്ൻ യു.എസിലേക്ക് കടത്തിയെന്ന് ഇയാൾ സമ്മതിച്ചു. 2024ലാണ് ഒളിവിൽ കഴിഞ്ഞ ഇയാൾ യു.എസിലെ ടെക്സസിൽ വച്ച് അറസ്റ്റിലായത്. വർഷങ്ങളോളം അധികൃതരുടെ കണ്ണുവെട്ടിച്ച ഇയാൾ മെക്സിക്കോയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാളാണ്.

രാജ്യത്തേക്ക് കൊക്കെയ്ൻ, ഹെറോയ്ൻ, മെത്താംഫെറ്റാമൈൻ, ഫെന്റാനൈൽ തുടങ്ങിയവ കടത്തിയിരുന്ന എൽ മായോയെ പറ്റി വിവരം നൽകുന്നവർക്ക് 15 മില്യൺ ഡോളർ പാരിതോഷികം യു.എസ് പ്രഖ്യാപിച്ചിരുന്നു. മറ്റൊരു ലഹരിമാഫിയാ തലവനായ വാകീൻ ഗുസ്മാൻ ലോപ്പസും എൽ മായോയ്ക്കൊപ്പം പിടിയിലായിരുന്നു.

സിനലോവ കാർട്ടലിന്റെ സ്ഥാപകനും കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ വാകീൻ ഗുസ്മാൻ എന്ന ' എൽ ചാപ്പോ'യുടെ മകനാണ് ലോപ്പസ്. എൽ ചാപ്പോ നിലവിൽ യു.എസിലെ കൊളറാഡോയിലെ ഫെഡറൽ ജയിലിൽ ജീവപര്യന്തം തടവിലാണ്.

# കർഷകനിൽ നിന്ന് ക്രിമിനലിലേക്ക്

 എൽ മായോയുടെ ജനനം മെക്സിക്കോയിലെ സിനലോവയിൽ. 16 ാം വയസിൽ കുറ്റകൃത്യങ്ങളുടെ ലോകത്ത്. മുമ്പ് ജയിലിൽ കിടന്നിട്ടില്ല

ദീർഘകാലം സിനലോവ കാർട്ടലിന്റെ ഒരു വിഭാഗത്തിന്റെ തലവനായിരുന്നു. എൽ ചാപ്പോ അറസ്റ്റിലായതോടെ കാർട്ടലിന്റെ മുതിർന്ന നേതാവായി

 കർഷകനായിരുന്ന ഇയാൾ 1980 - 1990 കാലയളവിൽ ഹ്വാരസ് കാർട്ടലിലെ അംഗമായിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360