SignIn
Kerala Kaumudi Online
Thursday, 06 August 2026 3.09 AM IST

ഹോർമുസ്: ഒമാനുമായി  ധാരണയായെന്ന് ഇറാൻ കരാറിന് 50-50 സാദ്ധ്യതയെന്ന് ചർച്ചകളിൽ യു.എസിന് പങ്കില്ലെന്ന് ഇറാൻ

f

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നതിന് പുതിയ പാത സംബന്ധിച്ച് ഒമാനുമായി ധാരണയായെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. പുതിയ കപ്പൽപാതയുടെ ഭൂമിശാസ്ത്രപരമായ കോ-ഓർഡിനേറ്റുകളിൽ ഇരു രാജ്യങ്ങളും ഏകാഭിപ്രായത്തിലെത്തി, മറ്റ് കക്ഷികളുടെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ധാരണാപത്രം ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഒമാൻ പ്രതികരിച്ചിട്ടില്ല.

അതേസമയം, ഇറാൻ-ഒമാൻ കരാറിന്കരാറിന് 50-50 സാദ്ധ്യതയെന്ന് ഗർഫിലെ െഉന്നത അധികൃതർ അറിയിച്ചു. തീരുമാനം നാളെയോടെ ഉണ്ടാവുമെന്നാണ് വിവരം. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണിത്.

അതേസമയം, ഒമാനുമായി നടത്തുന്ന ചർച്ചകളിൽ യു.എസിന് യാതൊരു പങ്കുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഒമാനും ഇറാനും തമ്മിൽ നിലവിൽ നടക്കുന്ന ചർച്ചകൾ പൂർണമായും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണ്. ഇതിൽ യു.എസ് ഇടപെടൽ ഇല്ല- ഇറാൻ പറഞ്ഞു.

ഖത്തറുമായി

ചർച്ച നടത്തി

ട്രംപ്

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഫോൺ സംഭാഷണം നടത്തി. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും യു.എസും ഇറാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് സുസ്ഥിരമായ നയതന്ത്ര പരിഹാരത്തിലെത്തുന്നത് ഇരുവരും ചർച്ച ചെയ്തു.

യു.എസും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളും തയാറാകണം. മേഖലയിലും അന്താരാഷ്ട്ര തലത്തിലും സമാധാനം ഉറപ്പാക്കാൻ അത് അനിവാര്യമാണെന്നും ഖത്തർ അമീർ വ്യക്തമാക്കി.

ആയുധശേഖരം

തീർന്നു

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിന്റെ പ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും ദീർഘദൂര കൃത്യതാ മിസൈലുകളുടെയും ശേഖരത്തിൽ വൻ കുറവ് സംഭവിച്ചെന്ന് റിപ്പോർട്ട്. യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്കൻ സൈന്യം തങ്ങളുടെ അത്യാധുനിക 'ഥാഡ്' മിസൈൽ ശേഖരത്തിന്റെ 80 ശതമാനവും പേട്രിയറ്റ് ഇന്റർസ്രൈപറുകളുടെ പകുതി ഭാഗവും ഉപയോഗിച്ചു തീർത്തെന്നാണ് റിപ്പോർട്ട്.

യെമൻ തീരത്ത് വീണ്ടും

കപ്പൽ ആക്രമിച്ചു

യെമൻ തീരത്തിന് സമീപം വീണ്ടും കപ്പൽ ആക്രമിച്ച് ഹൂതികൾ. യെമനിലെ അൽ മുഖയ്ക്ക് തെക്ക്-പടിഞ്ഞാറ് 9 നോട്ടിക്കൽ മൈൽ അകലെ ആളില്ലാ ഡ്രോൺ ബോട്ടാണ് കപ്പലിനെ ആക്രമിച്ചത്. തീപിടിത്തമുണ്ടായതായും കപ്പൽ മുങ്ങിയെന്നും യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും രക്ഷപ്പെടുത്തിയെന്നും വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യെമൻ തീരത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകൾ അതീവ ജാഗ്രത പാലിക്കണമെന്നും സമുദ്രസുരക്ഷാ ഏജൻസി നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ കപ്പലിനുനേരെ ആക്രമണമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360