
ലൊക്കാർണോ: സ്വിറ്റ്‌സർലൻഡിൽ നടന്ന 79 -ാമത് ലൊക്കാർണോ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിൽ തിളങ്ങി ഇറ്റാലിയൻ നടി മോണിക്ക ബെലൂചി. മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ബെലൂചി സ്വന്തമാക്കി. ജോവനി ടോർടോറീചി സംവിധാനം ചെയ്ത 'കെറ്റീചെ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം. 'നോവെയർ ടു ലേ മൈ ഐസി'ലൂടെ ദക്ഷിണ കൊറിയൻ നടി കിം മിൻ ഹീയും ബെലൂചിയ്ക്കൊപ്പം പുരസ്കാരം പങ്കിട്ടു. ആഗസ്റ്റ് 5ന് തുടങ്ങിയ ഫെസ്റ്റിവൽ ശനിയാഴ്ച അവസാനിച്ചു. ഫെസ്റ്റിവലിലെ ഉന്നത അംഗീകാരമായ ഗോൾഡൻ ലെപ്പേർഡ് പുരസ്കാരം ഫ്ലോറിൻ സെർബാൻ സംവിധാനം ചെയ്ത റൊമേനിയൻ ചിത്രം ' യു ഡോണ്ട് ബിലോംഗ് ഹിയർ' നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |