
വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിൽ ഇറാനെ പരാജയപ്പെടുത്തിക്കഴിഞ്ഞാലുടൻ പ്രഖ്യാപനം നടത്താനാണ് തന്റെ പദ്ധതിയെന്നും ന്യൂയോർക്കിൽ നടന്ന റാലിയിൽ ട്രംപ് അവകാശപ്പെട്ടു.
ഇറാൻ-യു.എസ് യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ സ്തംഭിച്ച ഘട്ടത്തിലാണ് ട്രംപിന്റെ പ്രസ്താവന. അതേ സമയം, ട്രംപിന്റേത് വ്യാമോഹം മാത്രമാണെന്നും വെറുമൊരു ഉത്തരവുകൊണ്ടോ സോഷ്യൽ മീഡിയ പോസ്റ്റ് കൊണ്ടോ ഹോർമുസിനെ ആർക്കും പിടിച്ചെടുക്കാൻ കഴിയില്ലെന്നും ഇറാൻ പരിഹസിച്ചു.
ട്രംപിന്റെ പ്രസ്താവന ആശങ്ക സൃഷ്ടിച്ചതോടെ, അദ്ദേഹം തമാശ പറഞ്ഞതാണെന്ന് വിശദീകരിച്ച് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ രംഗത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |