
ലണ്ടൻ : നമ്മളിൽ പലരും ഏറെ ഇഷ്ടപ്പെടുന്ന പഴങ്ങളിലൊന്നാണ് പൈനാപ്പിൾ. ജ്യൂസിലും കേക്കിലും ജാമിലും ഡെസേർട്ടിലുമൊക്കെ പൈനാപ്പിൾ ഫ്ലേവർ ഏറെ രുചികരമാണ്. പൈനാപ്പിൾ കൊണ്ടുള്ള കറിയ്ക്കും ആരാധകർ ഏറെയാണ്. എന്നാൽ ഈ പൈനാപ്പിൾ ഒരെണ്ണത്തിന് ഒരു ലക്ഷം രൂപ വില കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? സംഭവം സത്യമാണ്. ' ഹെലിഗൻ പൈനാപ്പിൾ " എന്നാണ് ഇതിന്റെ പേര്.
ഇംഗ്ലണ്ടിലെ കോൺവാൾ ആണ് ഈ വി.ഐ.പിയുടെ സ്വദേശം. കോൺവാളിൽ ഈ പൈനാപ്പിളുകൾ വളരുന്ന തോട്ടത്തിന്റെ പേരാണ് അതിന് ലഭിച്ചിരിക്കുന്നത്. തണുത്ത കാലാവസ്ഥയിൽ പ്രത്യേക രീതിയിലും സൂഷ്മമായ പരിപാലനത്തിലുമാണ് ഹെലിഗൻ പൈനാപ്പിൾ വളർത്തുന്നത്. കൂടാതെ, വിറ്റാമിൻ, ആന്റിഓക്സിഡന്റ്, ധാതുക്കൾ എന്നിവയുടെ കലവറയുമാണ് ഹെലിഗൻ പൈനാപ്പിൾ. 1000 പൗണ്ട് ( ഏകദേശം ഒരു ലക്ഷം രൂപയിലേറെ ) ആണ് ബ്രിട്ടണിൽ ഇതിന്റെ വില. ലേലത്തിന് വച്ചാൽ 10 ലക്ഷം വരെ ലഭിച്ചേക്കും.
ഹെലിഗൻ പൈനാപ്പിൾ വിളവെടുക്കാൻ ഏകദേശം രണ്ടോ മൂന്നോ വർഷം ആവശ്യമാണ്. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾക്ക് ഹെലിഗൻ പൈനാപ്പിൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |