
മോസ്‌കോ: തുടർച്ചയായ രണ്ടാം ദിനവും ശക്തമായ വ്യോമാക്രമണം നടത്തി റഷ്യയും യുക്രെയിനും. ഇന്നലെ റഷ്യയിൽ 9 പേരും യുക്രെയിനിൽ 5 പേരും കൊല്ലപ്പെട്ടു. റഷ്യയിൽ ബെൽഗൊറോഡിലും യുക്രെയിനിൽ ഡൊണെസ്ക്, സുമി, സെപൊറീഷ്യ മേഖലകളിലും വ്യാപക നാശമുണ്ടായി. 1,400ലേറെ യുക്രെയിൻ ഡ്രോണുകളെയാണ് ഇന്നലെയും ഞായറാഴ്ചയുമായി റഷ്യ തകർത്തത്. റഷ്യൻ ബാലിസ്റ്റിക് മിസൈൽ പ്രഹരം യുക്രെയിനിലെ ജനവാസ കേന്ദ്രങ്ങളിലടക്കം നാശംവിതച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |