
വാഷിംഗ്ടൺ: ഏഷ്യയിലെ അടുത്ത സഖ്യ കക്ഷികളിൽ ഒന്നായ ദക്ഷിണ കൊറിയയുമായി ഉടക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നുമായി തനിക്ക് മികച്ച ബന്ധമാണെന്നും അതിനാൽ ദക്ഷിണ കൊറിയയുമായിട്ടുള്ള യു.എസിന്റെ സംയുക്ത സൈനികാഭ്യാസങ്ങൾ വെട്ടിച്ചുരുക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ ഇന്നലെ തുടങ്ങിയ 11 ദിന വാർഷിക അഭ്യാസം വെട്ടിച്ചുരുക്കും. വൈകിയതിനാൽ ആണ് ഇവ റദ്ദാക്കാത്തതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ദക്ഷിണ കൊറിയയുമായുള്ള അഭ്യാസ പ്രകടനങ്ങൾ വളരെ ചെലവേറിയതാണെന്നും ഭൂരിഭാഗം ചെലവുകളും വഹിക്കുന്നത് എപ്പോഴും യു.എസാണെന്നും ട്രംപ് ആരോപിച്ചു. താൻ പ്രസിഡന്റായിരിക്കെ ഉത്തര കൊറിയ ഭീഷണികളില്ലാതെയും ആദരവോടെയും പെരുമാറുന്നെന്നും ദക്ഷിണ കൊറിയയുമായുള്ള സൈനികാഭ്യാസങ്ങൾ അവർക്ക് ശത്രുതാപരമായ സന്ദേശമാണ് നൽകുന്നതെന്നും ട്രംപ് പറയുന്നു. ഇറാൻ യുദ്ധത്തിൽ തങ്ങളെ പിന്തുണയ്ക്കാൻ ദക്ഷിണ കൊറിയ തയ്യാറായില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |