SignIn
Kerala Kaumudi Online
Wednesday, 19 August 2026 2.13 AM IST

ആഡംബര ഉറക്കം

d

ആംസ്റ്റർഡാം : സുഖമായി ഉറങ്ങുന്നതിന് ശരിയായ തലയിണ വഹിക്കുന്ന പങ്ക് എത്രത്തോളമാണെന്ന് നമുക്കറിയാം. വിവിധ തരത്തിലെ തലയിണകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ സ്വർണവും വജ്രവും പതിച്ച തലയിണയെ പറ്റി ആലോചിച്ചിട്ടുണ്ടോ ? അങ്ങനെയും ഒന്നുണ്ട്.

ആഡംബര പ്രിയരെ മുന്നിൽ കണ്ട് നെതർലൻഡ്സ് സ്വദേശിയായ മുൻ ഫിസിയോ തെറാപ്പിസ്‌റ്റും നിലവിൽ ഡിസൈനറുമായ റ്റിജിസ് വാൻ ഡെർ ഹിൽസ്റ്റ് ആണ് ഈ തലയിണയ്ക്ക് പിന്നിൽ. ഏകദേശം 57,000 ഡോളർ (54,54,577 രൂപ) ആണ് ഇതിന്റെ വില. ലോകത്തെ ഏറ്റവും വിലകൂടിയ തലയിണയാണിത്.

ഇന്ദ്രനീലം, ഡയമണ്ട് എന്നീ രത്നകല്ലുകളും 24 കാരറ്റ് സ്വർണ്ണവുമാണ് തലയിണയിൽ പതിപ്പിച്ചിട്ടുള്ളത്. ഈജിപ്ഷ്യൻ കോട്ടണും മൾബറി സിൽക്കുമാണ് തലയിണയുടെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഉള്ളിലെ പഞ്ഞി ഒരു റോബോട്ടിക് മില്ലിംഗ് മെഷീനിൽ നിന്നുള്ളതാണ്. തലയിണയുടെ സിപ്പിൽ നാല് ഡയമണ്ടുകളും ഒരു ഇന്ദ്രനീല കല്ലുമുണ്ട്.

സാധാരണ പ്ലാസ്റ്റിക് ബാഗിനോ കവറിനോ പകരം ഒരു പ്രത്യേക ബ്രാൻഡഡ് ബോക്സിനുള്ളിലാണ് തലയിണ പാക്ക് ചെയ്തിരിക്കുന്നത്. പതിനഞ്ച് വർഷത്തെ ഗവേഷണങ്ങൾക്കൊടുവിലാണ് തലയിണ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചിരിക്കുന്നത്. അതേ സമയം, ഉറക്കക്കുറവുള്ളവർക്ക് ഈ തലയിണയിൽ നല്ലപോലെ ഉറങ്ങാനാകുമെന്നാണ് നിർമ്മാതാവിന്റെ വാദം.

കസ്റ്റമറുടെ ആവശ്യത്തിന് അനുസരിച്ചാണ് തലയിണ തയാറാക്കുന്നത്. ഓർഡർ ലഭിക്കുന്നതോടെ കസ്റ്റമറുടെ തല, കഴുത്ത്, തോൾ എന്നിവയുടെ അളവുകൾ ത്രിഡി സ്കാനർ വഴി കണക്കാക്കുന്നു. ഇതിന് ശേഷമാണ് തലയിണ പൂർത്തിയാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360