SignIn
Kerala Kaumudi Online
Thursday, 03 September 2026 3.27 AM IST

കോംഗോയിൽ എബോള വ്യാപനം; മരണം 3000 കടന്നു

v-

ബുനിയ: കോംഗോയിലെ എബോള വൈറസ് വ്യാപനം രൂക്ഷമാകുന്നതിനിടെ മരണസംഖ്യ 3,000 കടന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 6,186 കേസുകൾ സ്ഥിരീകരിച്ചു. മേയിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രോഗവ്യാപനം രൂക്ഷമായത്. നിലവിൽ ആറ് പ്രവിശ്യകളിലേക്ക് വൈറസ് വ്യാപിച്ചു. കഴിഞ്ഞ ആഴ്ച നോർത്ത് കിവുവിലെ രണ്ട് പുതിയ ആരോഗ്യ മേഖലകളിലും രോഗം സ്ഥിരീകരിച്ചു. ഇവിടെ മരണനിരക്ക് മറ്റ് രോഗ ബാധിത മേഖലകളേക്കാൾ കൂടുതലാണ്.

കിഴക്കൻ കോംഗോയിലെ സംഘർഷം, ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം, നിരന്തരം സഞ്ചരിക്കുന്ന ഖനിത്തൊഴിലാളികൾ, പര്യാപ്തമല്ലാത്ത ആരോഗ്യ സംവിധാനങ്ങൾ എന്നിവ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് വെല്ലുവിളിയാണ്. യഥാർത്ഥ രോഗബാധിതരുടെ എണ്ണം ഔദ്യോഗിക കണക്കിന്റെ മൂന്നിരട്ടിയാകാമെന്ന് ആഫ്രിക്ക സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360