SignIn
Kerala Kaumudi Online
Friday, 03 July 2026 1.49 AM IST

ലെെഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ  ഇടക്കാല  ജാമ്യാപേക്ഷ വിചാരണക്കോടതി  തള്ളി

sivasankar-

കൊച്ചി: ലെെഫ് മിഷൻ കോഴക്കേസിലെ ഒന്നാം പ്രതിയായ എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ വിചാരണക്കോടതിയുടേതാണ് നടപടി. കോഴക്കേസിൽ റിമാന്റിൽ കഴിയുന്ന ഇദ്ദേഹം ചികിത്സാർത്ഥമെന്ന കാരണം പറഞ്ഞാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.

ജാമ്യ ഉപാധികളിൽ ഇളവ് തേടി യൂണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയുമായ സന്തോഷ് ഈപ്പൻ നൽകിയ ഹർജിയും കോടതി തള്ളി. തന്റെ പാസ്‌പോർട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആവശ്യം. വടക്കാഞ്ചേരി ലെെഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലന്നാണ് ശിവശങ്കർ സുപ്രീംകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നത്. സുപ്രീംകോടതിയിൽ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും സരിത്തുമടക്കം യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തിരഞ്ഞെടുത്തത് യു എ ഇ കോൺസുലേറ്റാണ്. തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ലെന്നും ലെെഫ് മിഷൻ കേസിലെ അറസ്റ്റ് രാഷ്ട്രീയ അടവിന്റെ ഭാഗമാണെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ജാമ്യഹർജിയിൽ ആരോപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: M SIVASANKAR, CASE, CORRUPTION, BAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA