SignIn
Kerala Kaumudi Online
Friday, 11 September 2026 11.12 AM IST

''ദേവാങ്കണം ചാരുഹരിതം പദ്ധതി''ക്ക് തുടക്കം

cochin

തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ''ദേവാങ്കണം ചാരുഹരിതം'' പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ ആരംഭം. ക്ഷേത്രമുറ്റങ്ങളും കുളങ്ങളും കാവുകളും മെച്ചപ്പെടുത്താനുള്ളതാണ് പദ്ധതി. കൊച്ചിൻ ദേവസ്വം ബോർഡ് 2017 ൽ വിജയകരമായി നടപ്പിലാക്കിയ ഹരിതക്ഷേത്രം പദ്ധതിയുടെ തുടർച്ചയാണിത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കർണി പറമ്പിൽ നക്ഷത്രോദ്യാനമൊരുക്കുന്നതിന്റെ ഭാഗമായി കായാമ്പൂതൈ നട്ട് ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, സെക്രട്ടറി പി.ഡി.ശോഭന, പി.വിമല, പി.ബിന്ദു, കെ.കെ.മനോജ്, വി.എൻ.സ്വപ്‌ന, പി.കൃഷ്ണകുമാർ, എ.പി.സുരേഷ്‌കുമാർ തുടങ്ങിയവർ വൃക്ഷത്തൈ നട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, DEVANKANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL