തിരുവനന്തപുരം: വിവിധ രാജ്യങ്ങളിലേക്ക് വിദഗ്ദ്ധ തൊഴിലാളികളെ നോർക്ക വഴി റിക്രൂട്ട് ചെയ്യുന്നു.
യു.എ. ഇ യിലേക്ക് കൺസ്ട്രക്ഷൻ, ഹെൽത്ത്കെയർ, ഹോസ്പിറ്റാലിറ്റി, ഐ.ടി., ഫിനാൻസ്, എൻജിനിയറിംഗ് മേഖലയിലേക്കാണ് തൊഴിലാളികളുടെ ആവശ്യം. കാനഡയിൽ ഹെൽത്ത് കെയർ ടെക്നോളജി രംഗത്തും എൻജിനിയറിംഗ്, കൺസ്ട്രക്ഷൻ മേഖലയിലും നിരവധി തൊഴിൽ സാദ്ധ്യതയുണ്ട്.
ജർമ്മനിയിൽ എൻജിനിയറിംഗ്,ഹെൽത്ത്കെയർ, ഐ.ടി, മാനുഫാക്ച്ചറിംഗ് മേഖലയിലാണ് തൊഴിലവസരം.ആസ്ട്രേലിയയിൽ ഹെൽത്ത്കെയർ, എൻജിനിയറിംഗ് ,ഇൻഫർമേഷൻ ടെക്നോളജി,കൺസ്ട്രക്ഷൻ, ആൻഡ് എഡ്യൂക്കേഷൻ മേഖലയിലും തൊഴിലവസരമുണ്ട്.
ന്യൂസിലാന്റിൽ ഹെൽത്ത് കെയർ, ഐ.ടി, അഗ്രികൾച്ചർ,കൺസ്ട്രക്ഷൻ,ടൂറിസം മേഖലയിൽ തൊഴിൽ ഒഴിവുകളുണ്ട്.
സിംഗപ്പൂരിൽ ഫിനാൻസ്, ടെക്നോളജി,ഹെൽത്ത്കെയർ, എൻജിനിയറിംഗ് മേഖലകളിൽ വിദഗ്ദ്ധ തൊഴിലാളികളെ ആവശ്യമുണ്ട്.കൂടാതെ സ്വീഡൻ, അയർലൻഡ്, നോർവേ ഖത്തർ എന്നിവിടങ്ങളിലും സമാനമായ മേഖലകളിൽ തൊഴിലവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പരുകളിൽ 1800-425-3939 (ഇന്ത്യയിൽ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാം.
പാലസ്തീൻ വിഷയത്തിൽ വാർത്താവതരണ മത്സരം
തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി കോളേജ്/ ഹയർസെക്കൻഡറിതലം കേന്ദ്രീകരിച്ച് പാലസ്തീൻ വിഷയത്തിൽ വാർത്താവതരണ മത്സരം സംഘടിപ്പിക്കുന്നു. മീഡിയ അക്കാഡമിയുടെ മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മത്സരം. ആദ്യ മൂന്നുസ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 10,000, 7000, 5000 രൂപ വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും നൽകും.
മത്സരാർത്ഥികൾ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വാർത്താബുള്ളറ്റിൻ അവതരിപ്പിച്ച് തയ്യാറാക്കി ഇമെയിൽ മുഖേന എംപി4 ഫോർമാറ്റിൽ അയയ്ക്കണം. 14ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് വാർത്താ ബുള്ളറ്റിൻ mediaclub.gov@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2726275, 0484 2422275.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |