SignIn
Kerala Kaumudi Online
Friday, 11 September 2026 8.18 PM IST

MANAGE ൽ അഗ്രി-ബിസിനസ് മാനേജ്മെന്റ്

p

ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റിൽ (MANAGE) അഗ്രി-ബിസിനസ് മാനേജ്മെന്റ് പി.ജി. ഡിപ്ലോമ കോഴ്സിന് (PGDM -ABM) ഇപ്പോൾ അപേക്ഷിക്കാം. മൂന്നു മാസം വീതമുള്ള ഏഴു സെമസ്റ്ററുകളായാണ് കോഴ്സ്. അനലറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, പ്രൊക്വയർമെന്റ് എന്നിങ്ങനെ നാലു സ്പെഷ്യലൈസേഷൻ മേഖലകളുണ്ട്.

കേന്ദ്ര സർക്കാരിനു കീഴിൽ, എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സ്വയംഭരണ സ്ഥാപനമാണ് MANAGE. 2024 ജൂണിലാണ് കോഴ്സ് തുടങ്ങുക. ഒൻപത് ലക്ഷം രൂപയാണ് ആകെ കോഴ്സ് ഫീ. ആവശ്യമുള്ളവർക്ക് വിദ്യാഭ്യാസ വായ്പയ്ക്കുള്ള സൗകര്യവും ഉണ്ട്. താത്പര്യമുള്ളവർക്ക് വിദേശ സർവകലാശാലകളിൽ പഠിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇതിന് 2- 5 ലക്ഷം അധിക ഫീസായി നൽകണം.

പ്രവേശനക്രമം

50% മാർക്കോടെ അഗ്രിക്കൾച്ചറൽ സയൻസിലോ അഗ്രിക്കൾച്ചറൽ അനുബന്ധ വിഷയത്തിലോ ഉള്ള ബാച്ച്ലർ ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ബയോ ഇൻഫോർമാറ്റിക്സ്, ബയോടെക്നോളജി, ഡയറി ടെക്നോളജി, ഫിഷറീസ്, ഫുഡ് ടെക്നോളജി, ഫോറസ്ട്രി, ഫുഡ് പ്രോസസിംഗ് എൻജിനിയറിംഗ്, ഹോർട്ടിക്കൾച്ചർ, അഗ്രിക്കൾച്ചർ, അഗ്രി ബിസിനസ് മാനേജ്മെന്റ്, കൊമേഴ്സ്യൽ അഗ്രിക്കൾച്ചർ, അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് കോ ഓപ്പറേഷൻ, അഗ്രിക്കൾച്ചറൽ എൻജിനിയറിംഗ്, അഗ്രിക്കൾച്ചറൽ ഇൻഫോർമേഷൻ ടെക്നോളജി, വെറ്ററിനറി സയൻസ് തുടങ്ങിയവയെല്ലാം അനുബന്ധ വിഷയങ്ങളിൽവരും. ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, കൊമേഴ്സ് തുടങ്ങിയ വിഷയങ്ങളിലെ ബിരുദധാരികൾക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് CAT 2023 സ്കോർ ഉണ്ടാവണം. CAT സ്കോറിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്യുക.വിശദ വിവരങ്ങൾക്ക് www.manage.gov.in. അവസാന തീയതി 31.12.2023.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRI BUSINESS MANAGEMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA