കൊയിലാണ്ടി: കോഴിക്കോട് ജില്ലാ സുന്നി മഹല്ല് സാരഥി സമ്മേളനത്തിൽ എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി നടത്തിയ പ്രസംഗം വിവാദമാകുന്നു. സി.പി.എം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഹിന്ദു-മുസ്ലിം വിവാഹം നടന്നാൽ മതേതരത്വ മായെന്നാണ് സി പി.എം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ, യും ഡി.വൈ.എഫ് ഐ യും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിങ്ങൾക്ക് വിവാഹം കഴിച്ചു കൊടുക്കുകയാണ്. ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. രാവിലെ സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ട സാദിഖലി തങ്ങൾ വൈകിയതിനെ തുടർന്നായിരുന്നു നാസർ ഫൈസി കൂടത്തായിയുടെ പ്രസംഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |