SignIn
Kerala Kaumudi Online
Wednesday, 15 July 2026 8.51 AM IST

കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രത്തിന് സമീപത്തെ വീട് കേന്ദ്രമാക്കി പ്രവർത്തനം, രാജസ്ഥാൻ സ്വദേശി പിടിയിൽ

READ ENGLISH VERSION
temple

കോട്ടയം: കോട്ടയത്തു കഞ്ചാവും ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. 850 ഗ്രാം കഞ്ചാവും 9.2 ഗ്രാം ഹെറോയിനുമായി രാജസ്ഥാൻ സ്വദേശി ജിതു ഗുർജർ ആണ് എക്‌സൈസ് പിടിയിലായത്. നട്ടാശ്ശേരി നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്ര മൈതാനത്തിന് സമീപത്തുള്ള വീട്ടിൽ നിന്നാണ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി ശ്രീരാജും സംഘവും പ്രതിയെ പിടികൂടിയത്.


അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബിനോദ് കെ ആർ, അനു വി ഗോപിനാഥ്, ബൈജുമോൻ കെ സി, സിവിൽ എക്‌സൈസ് ഓഫീസർ അനീഷ് രാജ്, നിഫി ജേക്കബ്, സബിത കെ കെ എന്നിവർ പങ്കെടുത്തു.

മറ്റൊരു പരിശോധനയിൽ, അട്ടപ്പാടിയിൽ അനധികൃത വില്പനയ്ക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന 95 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്‌സൈസ് പിടികൂടി. മണ്ണാർക്കാട് സർക്കിൾ ഇൻസ്‌പെക്ടർ ആദർശ് ട ആ യുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധനയ്ക്കിടയിൽ മദ്യം പിടികൂടി മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് അനക്കട്ടി റോഡിൽ ആനമൂളി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപമായിരുന്നു എക്‌സൈസ് വാഹന പരിശോധന. മണ്ണാർക്കാട് പാലക്കയം സ്വദേശികളായ മുഹമ്മദ് മുസ്തഫ, ഷമീർ, തെങ്കര സ്വദേശി സന്തോഷ് എന്നിവരാണ് മദ്യക്കടത്തിന് അറസ്റ്റിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, NAGAMPADAM, RAJASTAN NATIVE, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY