തിരുവനന്തപുരം: ന്യൂയോർക്ക് ആസ്ഥാനമായുള്ള അഡോൾഫ് എസ്തർ ഫൗണ്ടേഷന്റെ ചിത്രകലാ പുരസ്കാരം മലയാളിയായ പ്രദീപ് പുത്തൂരിന്. ചിത്രകലാ രംഗത്ത് 25 വർഷത്തെ മികവ് പരിഗണിച്ചാണ് പുരസ്കാരം. അമേരിക്കൻ അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റ് പെയിന്റർ അഡോൾഫ് ഗോറ്റ്ലീബിന്റെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. 25,000 യു.എസ് ഡോളറാണ് (20.5 ലക്ഷം രൂപ) സമ്മാനത്തുക. ഈ പുരസ്കാരം 2021ലും പ്രദീപിന് ലഭിച്ചിരുന്നു.
തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയാണ്. തിരുവനന്തപുരം കോളേജ് ഒഫ് ഫൈൻ ആർട്സിൽ നിന്ന് പരസ്യകലയിൽ റാങ്കോടെ പാസായ ഇദ്ദേഹം,ഈ കോളേജിൽ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. ന്യൂയോർക്കിൽ നിന്നുള്ള ജാക്സൺ പൊള്ളോക്ക് ഫെലോഷിപ്പ്,ലണ്ടനിൽ നിന്നുള്ള ബ്രിട്ടീഷ് റോയൽ ഓവർസീസ് ലീഗ് അവാർഡ്,ലളിതകലാ അക്കാഡമി ദേശീയ അവാർഡ്,ഇറ്റലി ഫ്ളോറൻസ് ബിനാലെ അവാർഡ്,ജർമ്മൻ റെഡിഡൻസി പ്രോഗ്രാം സ്കോളർഷിപ്പും കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ,ജൂനിയർ ഫെലോഷിപ്പുകളും പ്രദീപിന് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |