SignIn
Kerala Kaumudi Online
Thursday, 17 September 2026 3.34 AM IST

എൻ.ഐ.ടി കോഴ്സുകളിൽ ആർക്കിടെക്ചറിന് പ്രിയമേറുന്നു

p
p

രാജ്യത്തെ എൻ.ഐ.ടി, ഐ.ഐ.ഐ.ടി, ഐ.ഐ.ടി സ്ഥാപനങ്ങളിലേക്കുള്ള ജോസ 2024 ആദ്യ റൗണ്ട് കൗൺസലിംഗ് വഴിയുള്ള ബി.ടെക് വിവിധ ബ്രാഞ്ചുകളിലേക്കുള്ള അലോട്ടുമെൻറ് ലിസ്റ്റ് www.josaa.nic.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത തീയതിക്കകം ഓൺലൈൻ റിപ്പോർട്ടിംഗ്, ജൂൺ 24 നകം ഫീസടയ്ക്കൽ, സർട്ടിഫിക്കറ്റുകളുടെ കോപ്പി അപ്‌ലോഡ് ചെയ്യൽ എന്നിവ ജൂൺ 25 നകം പൂർത്തിയാക്കണം. സീറ്റ് ലഭിച്ചവർക്ക് അലോട്ട്മെന്റ് അറിയിപ്പ് വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. സീറ്റ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രീസ്, സ്ലൈഡ്, ഫ്ലോട്ട് എന്നീ മൂന്ന് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ലഭിച്ച സീറ്റിൽ തൃപ്തരാണെങ്കിൽ ഫ്രീസ്, ലഭിച്ച ബ്രാഞ്ചിൽ നിന്നും അതേ സ്ഥാപനത്തിലെ മറ്റൊരു ബ്രാഞ്ചിലേക്കു മാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ സ്ലൈഡ്, മറ്റൊരു സ്ഥാപനത്തിലേക്കാണെങ്കിൽ ഫ്‌ളോട്ട് എന്നിവയിലേതെങ്കിലുമൊന്ന് സാധ്യതയ്ക്കനുസരിച്ചു തിരഞ്ഞെടുക്കാം. സീറ്റ് സ്ഥിരീകരിക്കുന്ന ഫീസ് ഓൺലൈനായി/ഇ ചെലാൻ വഴി അടയ്ക്കണം. ഫീസടച്ചില്ലെങ്കിൽ സീറ്റ് നഷ്ടപ്പെടും. ജൂൺ 27 ന് രണ്ടാം റൗണ്ട് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.

· ആദ്യ റൗണ്ടിൽ ഹോം സ്റ്റേറ്റ് കോട്ടയിൽ ഓപ്പൺ മെരിറ്റിൽ കോഴിക്കോട് എൻ.ഐ.ടി യിലെ അവസാന റാങ്കുകൾ - ആർക്കിടെക്ച്ചർ -271, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്- 8965, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ- 11991, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്- 15443, മെക്കാനിക്കൽ-21214, എൻജിനിയറിംഗ് ഫിസിക്സ്- 21345, ബയോടെക്നോളജി- 28517, കെമിക്കൽ- 27476, സിവിൽ- 35519, മെറ്റീരിയൽ സയൻസ്-32361, പ്രൊഡക്ഷൻ എൻജിനിയറിംഗ്-36082.

· അഖിലേന്ത്യ കോട്ട -ഐ.ഐ.ഐ. ടി, കോട്ടയം - കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്- 31235, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് -എ.ഐ ആൻഡ് ഡാറ്റ സയൻസ് - 28643, സൈബർ സെക്യൂരിറ്റി -32686, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ -34561

· ഐ.ഐ.ടി, പാലക്കാട്- കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്-5556, ഡാറ്റ സയൻസ് ആൻഡ് എൻജിനിയറിംഗ്- 6843, ഇലക്ട്രിക്കൽ- 8777, മെക്കാനിക്കൽ-10977

· മികച്ച റാങ്കുള്ളവർ ഐ.ഐ.ഐ.ടികളെ അപേക്ഷിച്ച് ഐ.ഐ.ടി, എൻ.ഐ.ടി കോഴ്സുകൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA