SignIn
Kerala Kaumudi Online
Monday, 18 May 2026 4.40 AM IST

പ്രസവത്തിന് ശേഷം മാനസിക സമ്മർദം; തിരുവനന്തപുരത്ത് യുവതി വീടിനുള്ളിൽ തീകൊളുത്തി ആത്മഹത്യ ചെയ്‌തു

suma

തിരുവനന്തപുരം: യുവതി വീടിനുള്ളിൽ തീകൊളുത്തി യുവതി ആത്മഹത്യ ചെയ്‌തു. നെടുമങ്ങാട് കല്ലറയിലാണ് സംഭവം. മുതുവിള വൈദ്യനുമുക്ക് സ്വദേശി സുമ (37) ആണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്.

ഇന്ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സുമയുടെ ഭർത്താവ് ശരത് വർക്ക്‌ഷോപ്പ് ജീവനക്കാരനാണ്. രണ്ട് മക്കളുണ്ട്. കുട്ടികൾ സ്‌കൂളിൽ പോയതിന് ശേഷം വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം.

വീടിന്റെ രണ്ട് വശത്തെയും വാതിലുകൾ അടച്ചിട്ടശേഷം യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയാണ് തീയണച്ചത്. വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

രണ്ടാമത്തെ പ്രസവത്തിന് ശേഷം സുമയ്‌ക്ക് മാനസിക സമ്മർദം കൂടുതലായിരുന്നുവെന്ന് ബന്ധുകഅഖൾ പറഞ്ഞു. പ്രസവത്തിന് ശേഷം ശാരീരിക പ്രശ്‌നങ്ങളും അലട്ടിയിരുന്നു. സംഭവത്തിൽ പാങ്ങോട് പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SUMA, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA