SignIn
Kerala Kaumudi Online
Tuesday, 15 September 2026 9.35 AM IST

പൊതു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്താൻ പദ്ധതി

p

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിന് ജനപങ്കാളിത്തത്തോടെയുള്ള പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായിവിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം.

വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുന്നതിൽ അദ്ധ്യാപകർക്കാണ് പ്രധാന പങ്ക് വഹിക്കാനാവുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ധ്യാപനശേഷി മെച്ചപ്പെടുത്താനാവശ്യമായ പരിശീലനങ്ങൾ നൽകണം. ഓരോ സ്‌കൂളിന്റെയും നില മെച്ചപ്പെടുത്തുന്നതിന് ആസൂത്രണം നടത്തണം. ഓരോ കുട്ടിയുടെയും പിറകിൽ അദ്ധ്യാപകരുണ്ടെന്ന് ഉറപ്പാക്കണം. മോണിറ്ററിംഗ് ശക്തിപ്പെടുത്തണം. മുഖാമുഖ പഠനത്തിന് ആവശ്യമായ സമയം കിട്ടുന്നില്ലെന്ന പരാതി പരിശോധിക്കണം. എ.ഇ.ഒ, ഡി.ഇ.ഒമാർ അക്കാഡമിക് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവരും പങ്കെടുത്തു.

മറ്റു തീരുമാനങ്ങൾ

*ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഇംഗ്ലീഷ് അദ്ധ്യാപകർ വേണമെന്ന തീരുമാനം സമയബന്ധിതമായി നടപ്പാക്കണം.

*പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് പൊതുമാനദണ്ഡം നിശ്ചയിക്കണം.

*പ്രധാന അദ്ധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാക്കും മാനേജ്‌മെന്റ് പരിശീലനം ഉറപ്പാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA