SignIn
Kerala Kaumudi Online
Sunday, 20 September 2026 11.22 PM IST

തിരുവനന്തപുരം സൗത്ത് ടെര്‍മിനല്‍ വികസനത്തിന് വന്‍ തിരിച്ചടി, തീരുമാനിച്ചത്‌പോലെ കാര്യങ്ങള്‍ നടക്കില്ല

railway

നേമം: പേരുമാറ്റി തിരുവനന്തപുരം സൗത്ത് സ്റ്റേഷനാക്കി മാറ്റിയ നേമം റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കാനിരുന്ന കോച്ചിംഗ് ടെര്‍മിനലുള്‍പ്പെടെയുള്ള വന്‍ വികസനപദ്ധതി പ്രത്യേക കാരണമൊന്നുമില്ലാതെ വെട്ടിച്ചുരുക്കി. ഇതോടെ തലസ്ഥാനത്തേക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ വരുമെന്ന പ്രതീക്ഷ മങ്ങി.


നേരത്തെ അംഗീകരിച്ച മാസ്റ്റര്‍ പ്‌ളാനില്‍ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റുകളും ലോക്കോമോട്ടീവുകളും വൃത്തിയാക്കാനും പരിപാലിക്കുന്നതിനുമുള്ള 5 പിറ്റ് ലൈനുകളും, തീവണ്ടികള്‍ നിറുത്തിയിടാനും പരിപാലിക്കാനുമുള്ള 10 സ്‌റ്രേബ്‌ളിംഗ് ലൈനുകളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കരാര്‍ നല്‍കിയപ്പോള്‍ പിറ്റ് ലൈനുകളുടെ എണ്ണം രണ്ടാക്കി വെട്ടിക്കുറച്ചു.10 സ്‌റ്രേബ്‌ളിംഗ് ലൈനുകളുണ്ടായിരുന്നത് മൂന്നാക്കിയും കുറച്ചു. പ്രതിഷേധമുയര്‍ന്നപ്പോള്‍ പിറ്റ് ലൈനുകള്‍ മൂന്നാക്കാന്‍ റെയില്‍വേ വഴങ്ങി.എന്നാല്‍ രണ്ടെണ്ണത്തിന്റെ നിര്‍മ്മാണം കഴിഞ്ഞശേഷമേ മൂന്നാമത്തെ പിറ്റ്‌ലൈനിന്റെ നിര്‍മ്മാണം തുടങ്ങുകയുള്ളൂ.

നിലവിലെ തീരുമാനപ്രകാരം 2026 ഫെബ്രുവരിയിലാണ് ആദ്യഘട്ടനിര്‍മ്മാണം പൂര്‍ത്തിയാകുക. പണി നീണ്ടുപോയാലും സിവില്‍,ഇലക്ട്രിക്കല്‍,സിഗ്‌നല്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും എസ്റ്റിമേറ്ര് തുക പുതുക്കി നല്‍കേണ്ടിവരും.

ഷണ്ടിംഗിനായി ഉപയോഗിക്കാവുന്ന തരത്തില്‍ സ്‌റ്രേഷനില്‍ നിന്ന് തെക്കോട്ട് ഒരു കിലോമീറ്റര്‍ നീളത്തില്‍ കോച്ച് യാര്‍ഡിന്റെ പണിയാണ് ഇപ്പോള്‍ നടക്കുന്നത്. അതോടൊപ്പം പ്രാവച്ചമ്പലം - കാട്ടാക്കട റോഡിലുള്ള പാലവും അതിനടുത്തുള്ള കനാല്‍ പാലവും പൊളിച്ചുമാറ്റി പുതിയത് നിര്‍മ്മിക്കും.

തിരുവനന്തപുരം സൗത്ത് കോച്ച് ടെര്‍മിനല്‍ പദ്ധതിച്ചെലവ് - 116 കോടി

നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് - 2026 ഫെബ്രുവരിയില്‍

പദ്ധതിയില്‍ വരുന്നത്

പിറ്റ് ലൈനുകള്‍ - 3

സ്റ്റേബ്‌ളിംഗ് ലൈന്‍ - 3

പ്ലാറ്റ്‌ഫോം - 4 (നിലവില്‍ - 2)

സിക്ക്‌ലൈന്‍ ഷെഡ് - 1

പുതിയ സ്റ്റേഷന്‍ കെട്ടിടം - 90,000 സ്‌ക്വയര്‍ ഫീറ്ര്

ഫുട്ഓവര്‍ ബ്രിഡ്ജ്

സ്‌റ്രേഷനില്‍ പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിക്കുന്ന സബ്വേ

ഹൈവേയില്‍ നേമം സ്‌കൂളിനടുത്ത് കൂടി റെയില്‍വേ സ്‌റ്രേഷനിലേക്ക് - പുതിയ നാലുവരിപ്പാത

സ്റ്റേഷന്‍ നിരപ്പില്‍ പാര്‍ക്കിംഗ് ഏരിയാ


പുതിയ പാലം

രണ്ട് സ്പാനുകളിലായി 7.5 മീറ്രര്‍ വീതിയും 48,18 മീറ്റര്‍ നീളവും

ഫുട്പാത്ത് ഉള്‍പ്പെടെ പാലത്തിന്റെ മൊത്തം വീതി 11 മീറ്റര്‍ (ഇടയ്ക്ക് ഡിവൈഡറും)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA