SignIn
Kerala Kaumudi Online
Monday, 05 October 2026 2.35 PM IST

കൊച്ചി - ബംഗളൂരു കോറിഡോറിന് 105 ഏക്കർ നൽകും

corridor

തിരുവനന്തപുരം: കൊച്ചി- ബംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോർ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിൽ 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറാൻ മന്ത്രിസഭായോഗം അനുമതി നൽകി.

നോർക്ക റൂട്ട്സിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസ്സിൽ നിന്നു 60 വയസ്സായി ഉയർത്താനും സുപ്രീം കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസലായ ഹർഷദ് വി.ഹമീദിന് പുനർനിയമനം നൽകാനും തീരുമാനിച്ചു. കോട്ടൂർ ആന പുരധിവാസ കേന്ദ്രത്തിന്റെയും പുത്തൂർ സുവോളജിക്കൽ പാർക്കിന്റെയും സ്‌പെഷ്യൽ ഓഫീസറായ കെ. ജെ വർഗീസിന്റെ നിയമനകാലാവധി അടുത്തവർഷം ആഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചു.

സംസ്ഥാന വനിത വികസന കോർപ്പറേഷന് 175 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ഗ്യാരണ്ടി 15 വർഷകാലയളവിലേക്ക് അനുവദിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI CORRIDOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA