SignIn
Kerala Kaumudi Online
Friday, 11 September 2026 8.45 PM IST

ആന പിഴുതെറിഞ്ഞ പന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിൽ വീണു,​ പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു

READ ENGLISH VERSION
kohamangalam-

കൊച്ചി : വിദ്യാർത്ഥികൾ സഞ്ചരിച്ച് ബൈക്കിലേക്ക് കാട്ടാന മറിച്ചിട്ട പന വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി ആൻമേരി (21)​ മരിച്ചു. കോതമംഗലത്ത് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയാണ്. കോതമംഗലം - നീണ്ടൻ പാറ ചെമ്പൻകുഴിയിൽ വച്ചാണ് അപകടം ഉണ്ടായത്.

ആൻമേരിയും സഹപാഠി അൽത്താഫുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ അപകടത്തിൽ പെട്ടത്. ആന പിഴുതെറിഞ്ഞ പന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആൻമേരി മരണത്തിന് കീഴടങ്ങി. അൽത്താഫ് ചികിത്സയിലാണ്. ആൻമേരിയുടെ മൃതദേഹം കളമേശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും,​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTHAMANGALAM, ACCIENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA