SignIn
Kerala Kaumudi Online
Saturday, 30 May 2026 5.49 PM IST

പാലിയേറ്റീവ് സ്‌നേഹസംഗമം

paliative
പാലിയേറ്റീവ് സ്‌നേഹ സംഗമം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്യുന്നു

ചീമേനി: കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തും കയ്യൂർ കുടുംബാരോഗ്യ കേന്ദ്രവും പുലിയന്നൂരിൽ തേജസ്വിനിക്കരയിൽ സംഘടിപ്പിച്ച പാലിയേറ്റീവ് സ്‌നേഹ സംഗമം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറ്റമ്പതോളം പേർ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി അജിത്ത്കുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം. ശാന്ത, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ശശിധരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. യശോദ, ബ്ലോക്ക് പഞ്ചായത്തംഗം ഷീബ, ജനപ്രതിനിധികളായ വി.കെ ശോഭന, എം. ശ്രീജ, കെ.ബി. വീണ, പി ലീല, കെ അബ്ദുൾ സലാം, സംഘാടക സമിതി കൺവീനർ പ്രജിത്ത് പുലിയന്നൂർ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ: ലിൻഡ റിജിത്ത് സ്വാഗതവും പി.വി പ്രീത നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, PALIATIVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL