
വള്ളിക്കോട് : വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജലസ്രോതസ്സുകളുടെയും നീർച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ സംഘടിപ്പിക്കുന്ന ഇനി ഞാൻ ഒഴുകട്ടെ മൂന്നാംഘട്ടം പദ്ധതിക്ക് വള്ളിക്കോട്ട് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തിലെ വാഴമുട്ടം എഴാം വാർഡിൽ കൂടി കടന്നുപോകുന്ന മുണ്ടുതോട് നവീകരണത്തിന്റെ ഭാഗമായി നീർച്ചാൽ നടത്തവും ശുചികരണ പ്രവർത്തനവും, ഇനി ഞാൻ ഒഴുകട്ടെ മൂന്നാംഘട്ടം പദ്ധതിയുടെ തദ്ദേശസ്ഥാപന തല ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ നിർവ്വഹിച്ചു. വാർഡ് മെമ്പർ ജി.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |