നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മൂന്നര കിലോ മെത്താക്വാലോൺ പിടികൂടിയ കേസിൽ പ്രതികളിലൊരാളായ ആന്ധ്രാസ്വദേശി അരുണിനെതിരെ കൂടുതൽ അന്വേഷണം. കൂടെ പിടിയിലായ സത്യനാരായണൻ അരുൺകുമാർ തന്നെ ചതിച്ചതാണെന്ന് മൊഴി നൽകിയതിനെ തുടർന്നാണിത്.
ഡി.ആർ.ഐയുടെ പരിശോധനയ്ക്കിടെ ആത്മഹത്യയ്ക്കൊരുങ്ങിയ സത്യനാരായണനും റിമാൻഡിലാണ്. ഇരുവരേയും വിശദമായി ചോദ്യംചെയ്യും. കൊച്ചിയിലേക്കാണ് ഇത് കൊണ്ടുവന്നത്. ആർക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്നത് സംബന്ധിച്ച് ചില വിവരങ്ങളും ഡി.ആർ.ഐക്ക് ലഭ്യമായിട്ടുണ്ട്.
അരുൺകുമാർ മയക്കുമരുന്ന് കടത്തിന്റെ പ്രധാന ഏജന്റാണ്. ഇയാളുടെ ബാങ്ക് രേഖകളും വിശദമായി പരിശോധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |