
അടൂർ : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ മലയോരജാഥയ്ക്ക് ഫെബ്രുവരി 4ന് ചിറ്റാറിൽ വരവേൽപ്പ് നൽകുവാൻ അടൂരിൽ നിന്ന് 500ൽപരം പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്ന് യു.ഡി.എഫ് അടൂർ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. വന്യജീവികളായ പന്നിയും മറ്റു ജീവികളും അടൂരിലും പരിസരപ്രദേശങ്ങളിലും കർഷകരുടെ കൃഷികൾ നശിപ്പിക്കുകയും, ജനങ്ങളെ ആക്രമിക്കുകയും ചെയ്തിട്ടും, വന്യജീവികളെ കൊല്ലാൻ നടപടി സ്വീകരിക്കാത്ത പഞ്ചായത്തുകളുടെയും മുൻസിപ്പാലിറ്റികളുടെയും നടപടിയിൽ പ്രതിഷേധിച്ച്, എല്ലാ പഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റികൾക്കും മുൻപിൽ സമരം നടത്തും. യു.ഡി.എഫ് ചെയർമാൻ അഡ്വ.കെ.എസ്.ശിവകുമാർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ, തേരകത്ത് മണി, തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, കലാനിലയം രാമചന്ദ്രൻ, സലീം ബാവ, ജെൻസി കടുവുങ്കൽ, ഉമ്മൻ തോമസ്, തോട്ടുവാ മുരളി, ജോബോയ് ജോസഫ്, ഹരികുമാർ മലമേക്കര, സോമരാജൻ, തെക്കേടത്ത് രാജേന്ദ്രൻ, പൊടിമോൻ കെ മാത്യു, കെ.എൻ മുരളീധരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |