
മാന്നാർ : എസ്.എൻ.ഡി.പി യോഗം സ്ഥാപക വൈസ് പ്രസിഡന്റ് ഡോക്ടർ പൽപ്പുവിന്റെ 75-ാ മത് വാർഷിക സ്മൃതി ദിനാചരണം മാന്നാർ എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ നടന്നു. അനുസ്മരണ സമ്മേളനം യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബിനുരാജ് വി, ഡോക്ടർ പൽപ്പു അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, രാജേന്ദ്രപ്രസാദ് അമൃത, ചെന്നിത്തല മേഖല ചെയർമാൻ കെ.വിശ്വനാഥൻ, കൺവീനർമാരായ എം.ഉത്തമൻ, രവി പി.കളീയ്ക്കൽ, പി.മോഹനൻ,സുധാകരൻ സർഗം എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |