
പിറവം: പിറവം നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി ക്യാൻസർ നിർണയ ക്യാമ്പ് പിറവം താലൂക്ക് ആശുപത്രിയിൽ നടന്നു. പിറവം നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ഷൈനി ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. ബിമൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാബു പാറയിൽ , വത്സല വർഗീസ്, തോമസ് മല്ലിപ്പുറം, ഗിരീഷ് കുമാർ, ജോജിമോൻ ചാരുപ്ലാവിൽ, പിറവം ഡോ. ടി.പി. സിന്ധു തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിന് ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എ. മനോജ്, പി.കെ ജിബു, ആശാ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |