SignIn
Kerala Kaumudi Online
Sunday, 31 May 2026 8.22 AM IST

കുടി​വെള്ളമി​ല്ലാതെ പള്ളിമുരുപ്പ് : സമരത്തിന് ഒരുങ്ങി നാട്ടുകാർ

water

വാഴമുട്ടം - കിഴക്ക് : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ആറാംവാർഡിൽ ഉൾപ്പെടുന്ന പള്ളിമുരുപ്പി​ൽ കുടി​വെള്ളമി​ല്ലാതെ ദാഹി​ച്ച് വലഞ്ഞ ജനം പ്രതി​ഷേധത്തി​ന് ഒരുങ്ങുകയാണ്. കുടിവെള്ളം മുടങ്ങി​യി​ട്ട് ഒരുമാസമായെങ്കി​ലും പ്രതി​സന്ധി​ പരി​ഹരി​ക്കാൻ ഒരു നടപടി​യുമി​ല്ല.

ജനപ്രതി​നിധികളോടും പഞ്ചായത്ത് അധികാരികളോടും പ്രദേശവാസി​കൾ പരാതി പറഞ്ഞു മടുത്തു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് കുറഞ്ഞതും ജലാശയങ്ങളും കിണറുകളും വറ്റിയതും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാക്കി​. ആഴ്ചയി​ലൊരി​ക്കലാണ് പലയിടങ്ങിലും ജലഅതോറിറ്റിയുടെ പൈപ്പി​ൽ വെള്ളം ലഭിക്കുക. ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുമെന്ന് ഭരണസമിതി അറി​യി​ച്ചെങ്കി​ലും പള്ളിമുരുപ്പ് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഇൗ സേവനവും ലഭ്യമല്ല. വള്ളിക്കോട് ശുദ്ധജല വിതരണ പദ്ധതിയുടെ ബൂസ്റ്റർ ടാങ്ക് പനയംകുന്ന് മുരുപ്പിലാണ്. ഇവിടെ ഒരു മോട്ടോർ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പുതിയ മോട്ടോർ സ്ഥാപി​ച്ചെങ്കിലും പ്രവർത്തിപ്പിക്കാൻ നടപടിയുണ്ടായി​ല്ല.

അതേസമയം നിരുത്തരവാദിത്വത്തോടെ പെരുമാറുന്ന വാൽവ് ഓപ്പറേറ്റർ പള്ളി​മുരി​പ്പി​ലേക്കുള്ള പൈപ്പി​​ന്റെ വാൽവ് അടച്ചിരിക്കുന്നതിനാലാണ് വെള്ളം കിട്ടാത്തതെന്നും ആക്ഷേപമുണ്ട്.

കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കണ്ടി​ല്ലെങ്കിൽ പ്രദേശവാസി​കളെ സംഘടി​പ്പി​ച്ച് പഞ്ചായത്ത് ഓഫീസിന്റെയും വാട്ടർ അതോറിറ്റി ഓഫീസിന്റെയും മുന്നിൽ രാപകൽ സമരം ആരംഭിക്കും. പരീക്ഷാസമയമായതിനാൽ കുട്ടികൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

എസ്.വി.പ്രസന്നകുമാർ

(ഡി.സി.സി ജനറൽ സെക്രട്ടറി)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL