SignIn
Kerala Kaumudi Online
Sunday, 16 August 2026 5.39 AM IST

ധർമ്മടം ആദ്യ അതി ദാരിദ്രയ മുക്ത മണ്ഡലം

dharmadam

തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടം സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത മണ്ഡലം. ഇതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി. നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുമെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.


കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കും എന്ന് മൂന്നുവർഷം മുമ്പ് സർക്കാർ തീരുമാനിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട ചുമതലകൾ ഭൂരിഭാഗവും നിർവഹിച്ചത് തദ്ദേശ വകുപ്പാണ്. എന്നാൽ, മറ്റെല്ലാ വകുപ്പുകളുടെയും സഹകരണവും ഇതിന് ആവശ്യമാണ്. ഇതിന്റെ ഭാഗമായുള്ള യോജിച്ച, കൂട്ടായ ഇടപെടലുകളാണ് കേരളത്തിൽ നടന്നത്.


ഒരു ശതമാനത്തിൽ താഴെയായിരുന്നു കേരളത്തിലെ അതിദരിദ്രരുടെ കണക്ക്. ഇത് ഗൗരവമായി എടുത്ത് അവരെയെല്ലാം അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുക എന്നുള്ളതാണ് സർക്കാർ എടുത്ത നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.ശിവദാസൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ എന്നിവർ വിശിഷ്ടാതിഥികളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA