SignIn
Kerala Kaumudi Online
Monday, 12 October 2026 4.51 AM IST

ഡോ.കെ.എസ്. ഇന്ദുലേഖയ്ക്ക് പാഞ്ചജന്യം പുരസ്കാരം

indulekha

കൊച്ചി: പ്രൊഫ. ടി.വി. ശശി സ്മാരക പാഞ്ചജന്യം പുരസ്‌കാരത്തിന് ഡോ. കെ.എസ്. ഇന്ദുലേഖയെ തെരഞ്ഞെടുത്തു. കാലടി സംസ്കൃത സർവകലാശാലയിൽ സമർപ്പിച്ച 'ശില്പകലയും സംസ്കാരചരിത്രവും" എന്ന പ്രബന്ധത്തിനാണ് പുരസ്‌കാരം.

18ന് രാവിലെ 10.30ന് ചിറ്റൂർ ഗവ. കോളേജിൽ നടക്കുന്ന ചടങ്ങിൽ മദ്രാസ് സർവകലാശാല മലയാളവിഭാഗം മേധാവി പി.എം.ഗിരീഷ് 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും.

കേരള സർവകലാശാലയും ഫൊക്കാനയും ചേർന്നു നൽകുന്ന ഭാഷയ്ക്കൊരു ഡോളർ പുരസ്കാരവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടി​ന്റെ കെ.എം. ജോർജ് സ്മാരക ഗവേഷണ പുരസ്കാരവും ഇതേ പ്രബന്ധത്തിന് ലഭിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL