SignIn
Kerala Kaumudi Online
Wednesday, 02 September 2026 4.02 PM IST

ബിജെപി ശക്തികേന്ദ്രങ്ങളിൽ വോട്ട് തേടി വരേണ്ട,​ പാലക്കാട്ട് രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ

ramesh-

പാലക്കാട്: തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ പാലക്കാട്ടെ യു.ഡി,​എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബി,​ജെ,​പി പ്രവർത്തകർ തടഞ്ഞു. വടക്കന്തറയിൽ വച്ചാണ് സംഭവം. ബി.ജെ.പി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകരാണ് പിഷാരടിയെ തടഞ്ഞത്. ബി.ജെ.പിയുടെ ശക്തികേന്ദ്രത്തിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ല എന്നു പറഞ്ഞായിരുന്നു പിഷാരടിയെ തടഞ്ഞുവച്ചത്. ഇതിനെ തുടർന്ന് രമേഷ് പിഷാരടി അവിടെ നിന്ന് മടങ്ങി. ബി.ജെ.പിയുടെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് പിഷാരടി പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തിലെ സൗത്ത് മേഖലയിൽ പര്യടനം നടത്തുമ്പോഴായിരുന്നു സംഭവം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, RAMESH PISHARADY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA