SignIn
Kerala Kaumudi Online
Friday, 12 June 2026 3.57 AM IST

വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് ഓഫീസറുടെ റാപ് വീഡിയോ

READ ENGLISH VERSION
election

തിരുവനന്തപുരം: വോട്ട് ചെയ്യാൻ യുവാക്കളെ പ്രേരിപ്പിക്കാനായി ഒരുക്കിയ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കറിന്റെയും തിരുവനന്തപുരം ജില്ലാകളക്ടർ അനുകുമാരിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് റാപ്പ് ഗാനത്തിനൊപ്പം നൃത്തച്ചുവടുവച്ചത്.

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വീഡിയോ ഞായറാഴ്ച റിലീസ് ചെയ്തത്. ഓഡിയോ ഗാനം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ നേരത്തെ കൊച്ചിയിൽ പുറത്തിറക്കിയിരുന്നു. ഫേസ്ബുക്കിലും യൂട്യൂബിലുമായി ധാരാളം പേർ അഭിനന്ദനവുമായെത്തി. തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ ഡോ. ശിവശക്തിവേൽ, തിരഞ്ഞെടുപ്പ് വകുപ്പ് അണ്ടർ സെക്രട്ടറി സരിൻ എസ്. എസ് എന്നിവരുൾപ്പെടെ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഉൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും നൃത്തച്ചുവടുകളുമായി പ്രചാരണ വീഡിയോയിലുണ്ട്. ഒരു മിനിട്ടും 33 സെക്കൻഡും ദൈർഘ്യമുള്ളതാണ് വീഡിയോ. കോവളം തീരത്തിന്റെ പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തിലാണ് 'ഇത് നിന്റെ വോട്ട്.... നമ്മുടെ നാട്ടിന് വേണമീ വോട്ട്..." എന്നു തുടങ്ങുന്ന വീഡിയോ ഗാനം ചിത്രീകരിച്ചത്.

ബി.എൽ.ഒ സത്യഭാമ, അനഘ സജികുമാർ, മാനസ ആർ.ബി, ദേവിക അനിൽ, ദീപ എൽ, അനീഷ് എം.എസ്, അഭിജിത്ത്, അശ്വിൻ എന്നിവരും നൃത്തസംഘത്തിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം ജില്ലാകളക്ടറുടെ ഓഫീസിലെ ജീവനക്കാരുടെ കൂട്ടായ്മയാണ് തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി സംവിധാനവും നൃത്തസംവിധാനവും നിർവഹിച്ചത്.

ലക്ഷ്യം ന്യൂ ജൻ വോട്ട്

വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി നിരവധി പ്രചാരണ പരിപാടികളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്നത്. വോട്ട് ചെയ്ത് കൈവിരലിൽ മഷി പതിപ്പിച്ച്, ഏപ്രിൽ 9 ന് കഫെ കോഫീഡേയുടെ എല്ലാ ഔട്ട് ലെറ്റുകളിലും ആദ്യമെത്തുന്ന 15 പേർക്ക് 25 % ഓഫർ ലഭിക്കുന്ന പദ്ധതിയാണ് പുതിയത്.

View this post on Instagram

A post shared by The Chief Electoral Officer, Kerala (@ceokeralaoffice)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA