അപേക്ഷ തീയതി
ഒന്നുമുതൽ നാലുവരെ സെമസ്റ്റർ ബി.എ.എൽ എൽ.എൽ.ബി (പഞ്ചവത്സരം 2011 ബാച്ച് വരെ) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴയില്ലാതെ 17 വരെയും 525 രൂപ പിഴയോടെ 18 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് (2006 അഡ്മിഷൻ) പരീക്ഷയെഴുതുന്നവർ 5250 രൂപയും രണ്ടാം മേഴ്‌സി ചാൻസ് (2006ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷയെഴുതുന്നവർ 7350 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമേ അടയ്ക്കണം. 2019ൽ മേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് 5000 രൂപ സ്‌പെഷ്യൽ ഫീസടച്ചവർ ബാക്കി ഫീസായ 250 രൂപയും 7000 രൂപ സ്‌പെഷ്യൽ ഫീസടച്ചവർ ബാക്കി ഫീസായ 350 രൂപയും അടയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |