SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.18 AM IST

പുനഃക്രമീകരിച്ചു

aa


 ഒന്നാം വർഷ ബി.ഡി.എസ് ക്ലാസുകൾ 15 മുതൽ ആരംഭിക്കുമെന്ന് കേരള ആരോഗ്യശാസ്ത്ര സർവകലാശാല അറിയിച്ചു. പുതുക്കിയ കൗൺസലിംഗ് ഷെഡ്യൂൾ പരിഗണിച്ചാണ് ക്ലാസുകൾ ആരംഭിക്കുന്നതിൽ മാറ്റം വരുത്തിയത്.

പരീക്ഷാത്തീയതി
 മൂന്നാം വർഷം ഫാം.ഡി ഡിഗ്രി നവംബർ 2026 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2010, 2016) നവംബർ രണ്ട് മുതൽ നടത്തും. നാലാം സെമസ്റ്റർ ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി ഒക്ടോബർ 2026 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2021) ഒക്ടോബർ 13 മുതൽ നടത്തും. മൂന്നാം വർഷ ബി.എസ്‌സി. എം.ആർ.ടി ഡിഗ്രി ഒക്ടോബർ 2026 സപ്ലിമെന്ററി പരീക്ഷകൾ (2013, 2016) ഒക്ടോബർ 5 മുതൽ നടത്തും.

തിയറി ടൈംടേബിൾ
 മൂന്നാം പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി ഒക്ടോബർ 2026 റെഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ (2019) തിയറി ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
 ഒന്നാം വർഷ ബി.എസ്‌സി ഓപ്‌റ്റോമെട്രി ഡിഗ്രി ഒക്ടോബർ 2026 റെഗുലർ (2025 അഡ്മിഷൻ)/സപ്ലിമെന്ററി പരീക്ഷകളുടെ (2010, 2014, 2016, 2024) തിയറി ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ ടൈംടേബിൾ
 മൂന്നാം വർഷ ബി.എസ്‌സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സെപ്തംബർ 2026 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകളുടെ (2016) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
 മൂന്നാം വർഷ ബി.എസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സെപ്തംബർ 2026 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകളുടെ (2016) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
 രണ്ടാം വർഷ ബി.ഡി.എസ് ഡിഗ്രി സെപ്തംബർ 2026 റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.ഫാം ഡിഗ്രി ജൂലായ് 2026 സപ്ലിമെന്ററി പരീക്ഷകളുടെ (2019, 2024) ഫലം പ്രസിദ്ധീകരിച്ചു. 2026 ജൂലായിൽ നടന്ന മൂന്നാം വർഷ ബി.എസ്.സി. എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷകളുടെ (2016, 2015, 2010) ഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA