SignIn
Kerala Kaumudi Online
Tuesday, 15 September 2026 8.41 AM IST

കാസർകോട് വീണ്ടും പാസില്ലാതെ അതിർത്തി കടത്തൽ; കോൺഗ്രസ് പഞ്ചായത്തംഗത്തിനെതിരെ കേസെടുത്തു

kasargod-

കാസർകോട്: കാസർകോട് പാസില്ലാതെ ആളെ അതിർത്തി കടത്തിയതിന് ഒരാൾക്കെതിരെ കേസെടുത്തു. കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് പാസില്ലാതെ ആളെ കടത്തിയതിനാണ് കോൺ​ഗ്രസ് പഞ്ചായത്തം​ഗം കൊറ​ഗപ്പാ റായിക്കെതിരെ പൊലീസ് കേസെടുത്തത്.

ദേലംപാടി പഞ്ചായത്തിലെ 16ാം വാർഡം​ഗമാണ് കൊറഗപ്പ റായി. മഹാരാഷ്ട്രയിൽ നിന്നെത്തിയ ആളെ കർണാടകത്തിലെ സുള്ള്യയിൽ നിന്നാണ് ഇയാൾ അതിർത്തി കടത്തിയത്. കേരളത്തിലേക്ക് കടക്കാനുള്ള പാസ് ഇവരുടെ കൈവശമില്ലായിരുന്നു. ഇയാളെ തടഞ്ഞിരുന്നെങ്കിലും പഞ്ചായത്തം​ഗം എന്ന അധികാരം ഉപയോ​ഗപ്പെടുത്തി ഇയാൾ കടന്നുപോരുകയായിരുന്നു. തുടർന്ന് പൊലീസ് പരിശോധന ഇല്ലാതിരുന്ന കാട്ടുവഴിയിലൂടെയാണ് ദേലംപാടിയിലെത്തിയത്. ഇരുവരെയും ഇപ്പോൾ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KASARGOD, SULLYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA