പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ബി.വോക് സോഫ്ട്‌വെയർ ഡെവലപ്‌മെന്റ്/ സോഫ്ട്‌വെയർ ടെക്‌നോളജി/മൾട്ടിമീഡിയ/ബ്രോഡ്കാസ്റ്റിംഗ് ജേണലിസം/ജെമ്മോളജി/ജ്വല്ലറി ഡിസൈനിംഗ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എസ് സി എൻവയോൺമെന്റൽ സയൻസ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
എം.എ വൈവ
വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കോളേജുകളിൽ നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷിന്റെ (സി.യു.സി.എസ്.എസ്) ഡിസർട്ടേഷൻ മൂല്യനിർണയം / വൈവ ഷെഡ്യൂൾ വെബ്‌സൈറ്റിൽ.
കോഴിക്കോട് ജില്ലയിലെ കോളേജുകളിൽ നാലാം സെമസ്റ്റർ എം.കോം (സി.യു.സി.എസ്.എസ്) ഡിസർട്ടേഷൻ മൂല്യനിർണയവും വൈവയും 22 മുതൽ നടക്കും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എ/ എം.എസ് സി/ എം.കോം/ എം.എസ് ഡബ്ല്യു/ എം.എ-ജെ.എം.സി /എം.ടി.ടി.എം /എം.ബി.ഇ/ എം.ടി.എച്ച്.എം (സി.ബി.സി.എസ്.എസ്, 2019 സ്‌കീം-2019 പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 26 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് ജൂലായ് ഒന്ന് വരെ രജിസ്റ്റർ ചെയ്യാം.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എ/എം.എസ് സി/ എം.കോം/എം.എസ്.ഡബ്ല്യു/ എം.എ-ജെ.എം.സി (2017 മുതൽ പ്രവേശനം)/എം.സി.ജെ (2016 പ്രവേശനം)/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം (സി.യു.സി.എസ്.എസ്-2016 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 26 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് ജൂലായ് ഒന്ന് വരെ രജിസ്റ്റർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |