SignIn
Kerala Kaumudi Online
Thursday, 01 October 2020 9.30 AM IST

24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത; അഞ്ച് ജില്ലകളിൽ തീവ്ര മഴ

kerala-rain

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച്ചയോടെ മഴ മാറാൻ സാദ്ധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപം കൊണ്ട ന്യൂനമർദ്ദം ശക്തമാകുന്നതോടെ ഞായറാഴ്ച്ച മുതൽ ബുധനാഴ്ച വരെ മദ്ധ്യ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ശക്തമായ മഴ ലഭിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിലുണ്ട്.

ഇടുക്കി, വയനാട്, മലപ്പുറം ,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് തീവ്രമഴയുണ്ടാകുമെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ തുടരുകയാണ്. പമ്പ-മണിമല നദികളിൽ നിന്നും തിരുവല്ല ഭാഗത്തേക്ക് ജലനിരപ്പ് ഉയരാൻ സാദ്ധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ പമ്പാ ഡാം തുറക്കാൻ സാദ്ധ്യതയുണ്ട്.

മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. ഇതിനോട് പൊതുജനങ്ങൾ പൂർണമായും സഹകരിക്കണം.

ഓറഞ്ച് അലർട്ട്

2020 ആഗസ്റ്റ് 8 : പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കാസർകോട്
2020 ആഗസ്റ്റ് 9 : കോഴിക്കോട്, കണ്ണൂർ, കാസർകോട്
2020 ആഗസ്റ്റ് 10 : മലപ്പുറം, കണ്ണൂർ


യെല്ലോ അലർട്ട്
2020 ആഗസ്റ്റ് 8 : തിരുവനന്തപുരം, കൊല്ലം.
2020 ആഗസ്റ്റ് 9 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്.
2020 ആഗസ്റ്റ് 10 : ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കാസർകോട്
2020 ആഗസ്റ്റ് 11 : കോഴിക്കോട്, കണ്ണൂർ, കാസർകോട്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA RAIN, KERALA HEAVY RAIN, KERALA ALERTS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.